കോമയിൽ നിന്ന് ഉണരുന്നു, സൂപ്പർ ഹിയറിങ് പവർ കിട്ടുന്നു! എന്താകും 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'? ട്രെയ്‌ലർ വരുന്നു

നടി നിലീൻ സാന്ദ്രയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്
'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'
'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'
Published on
Updated on

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'ന്റെ ട്രെയ്‌ലർ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18നാണ്. ഡോക്ടർ പോൾസ് എന്റർടെയ്‌ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

അടുത്തിടെ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'പ്രാക്ക്' പുറത്ത് വരികയും, മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. അതിന് മുൻപ് എത്തിയ, ചിത്രത്തിന്റെ ആദ്യ ടീസർ, ആദ്യ ഗാനം എന്നിവയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് ടീസർ നൽകുന്ന സൂചന.

'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'
IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.

'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'
സൂപ്പർനാച്ചുറൽ റൊമാന്റിക് ത്രില്ലറുമായി നൈറ്റ് ശ്യാമളൻ; 'റിമെയ്ൻ' ട്രെയ്‌ലർ പുറത്ത്, റിലീസ് അടുത്ത വർഷം

ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദ പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് - ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com