ജഗൻ ഷാജി കൈലാസിന്റെ ആദ്യ സിനിമ വരുന്നു; നായകൻ ദിലീപ്, ഷൂട്ടിങ് ആരംഭിച്ചു

'D152' ന്റെ ചിത്രീകരണം തൊടുപുഴയിൽ ഇന്ന് ആരംഭിക്കും
ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം
ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം Source: Facebook / Dileep
Published on
Updated on

കൊച്ചി: ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകൻ. 'D 152' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. ഉർവശി തിയറ്റേഴ്സും കാക സ്റ്റോറീസും ചേർന്ന് നിർമിച്ച്‌ ഉർവശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന 'D152' ന്റെ ചിത്രീകരണം തൊടുപുഴയിൽ ഇന്ന് ആരംഭിക്കും.

ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. ത്രില്ലർ മൂഡിലുള്ള 'D152'ന്റെ രചന വിബിൻ ബാലചന്ദ്രൻ ആണ് നിർവഹിക്കുന്നത്. സന്ധീപ് സേനൻ, ആലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ സഹ നിർമാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം എന്നിവരാണ്.

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം
"ഇന്റിമേറ്റ് സീനിൽ ഞാന്‍ ഓക്കെ ആണോയെന്ന് 17 തവണയെങ്കിലും ഗുൽഷൻ ചോദിച്ചിട്ടുണ്ടാകും"; പ്രശംസിച്ച് ഗിരിജ ഓക്ക്

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, പ്രോജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, മ്യൂസിക് & ബാക്ക്‌ഗ്രൗണ്ട് സ്കോർ: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ,മേക്കപ്പ് : റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ഏറ്റുമാനൂർ,ആർട്ട് ഡയറക്റ്റർ : സുനിൽ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു, സ്റ്റിൽസ് : വിഗ്‌നേഷ് പ്രദീപ് ,പ്രൊഡക്ഷൻ എക്സികുട്ടിവ് : ബെർണാഡ് തോമസ്,ഡിസൈൻസ് : യെല്ലോ ടൂത്ത്സ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com