ജയ് മഹേന്ദ്രൻ, സോൾ സ്റ്റോറീസ്, 1000 ബേബീസ്: ഒക്ടോബർ മാസം റിലീസാകുന്ന വെബ് സീരീസുകൾ

ഒക്ടോബർ മാസം 3 വെബ് സീരീസുകളാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ആകാൻ തയ്യാറെടുക്കുന്നത്
ജയ് മഹേന്ദ്രൻ, സോൾ സ്റ്റോറീസ്, 1000 ബേബീസ്: ഒക്ടോബർ മാസം റിലീസാകുന്ന വെബ് സീരീസുകൾ
Published on

ഒക്ടോബർ മാസം 3 വെബ് സീരീസുകളാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ആകാൻ തയ്യാറെടുക്കുന്നത്. ജയ് മഹേന്ദ്ര, സോള്‍ സ്റ്റോറീസ്, 1000 ബേബീസ് എന്നീ വെബ് സീരീസുകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. 

ജയ് മഹേന്ദ്രൻ - സോണി ലൈവ്

സൈജു കുറുപ്പ്, മിയ, സുരേഷ് കൃഷ്ണ, രാഹുൽ റിജി നായർ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 ന് സോണി ലൈവിൽ റിലീസാകും. ശ്രീകാന്ത് മോഹനാണ് ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

തൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സിസ്റ്റത്തിനുള്ളിലെ ബന്ധങ്ങളും പവർപ്ലേയും ഉപയോഗിക്കുന്ന മഹേന്ദ്രൻ എന്ന അതിമോഹിയായ ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. തുടർന്ന് ജോലിസ്ഥലത്തെ അവന്റെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും, ധാർമ്മികത ചോദ്യപെടുകയും ചെയ്യുന്നു. തൻ്റെ സ്ഥാനം നിലനിർത്താൻ മഹേന്ദ്രൻ തന്ത്രപരമായ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇതാണ് വെബ് സീരിസിന്റെ പ്രധാന ഇതിവൃത്തം.

സോൾ സ്റ്റോറീസ് - മനോരമ മാക്സ്

സുഹാസിനി, അനാർക്കലി മരയ്ക്കാർ, രഞ്ജി പണിക്കർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോൾ സ്റ്റോറീസ് ഈ മാസം റിലീസാകും. മനോരമ മാക്സിലായിരിക്കും ഈ വെബ് സീരീസ് റിലീസ് ആകുന്നത്. സനിൽ കളത്തിലാണ് സോൾ സ്റ്റോറീസ് സംവിധാനം ചെയ്യുന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് വെബ് സീരീസിന്റെ കഥ.

1000 ബേബീസ് - ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

നീന ഗുപ്ത, റഹ്മാൻ, ജോയ് മാത്യു, സഞ്ജു ശിവറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 1000 ബേബീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസാകും. നജീം കോയയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ചുറ്റുമുള്ള കുട്ടികൾ കളിക്കുന്നതും കരയുന്നതും അസ്വസ്ഥമാക്കുന്ന നീന ഗുപ്തയെ ആണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഒക്ടോബർ മാസമായിരിക്കും ഈ വെബ് സീരീസ് റിലീസ് ആകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com