ആറ് ദിവസം കൊണ്ട് 541 കോടി; ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് രജനികാന്തിന്റെ 'ജയിലർ 2'

കേരളത്തിൽ ഉൾപ്പെടെ മികച്ച കളക്ഷനാണ് രജനികാന്ത് ചിത്രത്തിന് ലഭിക്കുന്നത്
'ജയിലർ 2' പോസ്റ്റർ
'ജയിലർ 2' പോസ്റ്റർ
Published on: 
Updated on: 

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കേരളത്തിൽ ഉൾപ്പെടെ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത്. ആദ്യ ദിനം 4000 ഷോകളിൽ നിന്നായി കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ഓപ്പണിങ് ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോഡും ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ആഗോള കളക്ഷനിൽ 500 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് 'ജയിലർ 2'.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തിയ ചിത്രം ആറ് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 541 കോടി രൂപ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 337 കോടി രൂപ ഗ്രോസ് കളക്ഷൻ നേടാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

'ജയിലർ 2' പോസ്റ്റർ
ടൈഗറിന്റെ രണ്ടാം വരവിൽ മാസ് കുറഞ്ഞു, ചിരി കൂടി; 'ജയിലർ 2' റിവ്യൂ | JAILER 2 REVIEW

ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ മോഹൻലാലും ശിവ രാജ്കുമാറും, വിജയ് സേതുപതിയും, ബോളിവുഡ് താരം ഹൃതിക് റോഷനും, അതിഥി വേഷത്തിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ, ജാക്കി ഷെറോഫ്, നമോ നാരായണൻ, കോട്ടയം നസീർ, തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനവും ആക്ഷൻ രംഗങ്ങളും ഡാർക്ക് ഹ്യൂമറും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

'ജയിലർ 2' പോസ്റ്റർ
'ഓക്കേല ഓക്കേല...', ഗെറ്റോ കിഡ്സിനൊപ്പം ചുവടുവച്ച് മോഹൻലാൽ; 'സ്വീറ്റ് റിവഞ്ച്' എന്ന് ആരാധകർ

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.

News Malayalam 24x7
newsmalayalam.com