മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾക്ക് ഇടവേള; ജേക്സ് ബിജോയുടെ സംഗീതം ഇനി ഉലകനായകനൊപ്പം

യേർക്കാട്ടിലെ സ്‌കൂൾ കാലഘട്ടം മുതൽ തന്റെ കരിയറിന് വഴിത്തിരിവായ ചെന്നൈയിലെ ജീവിതവും ഇന്നും എന്നും മനസ്സിൽ സൂക്ഷിക്കുന്ന ജേക്സ് ബിജോയ്‌ക്ക് ഇത് അഭിമാനനേട്ടം
മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾക്ക് ഇടവേള;   ജേക്സ് ബിജോയുടെ സംഗീതം  ഇനി ഉലകനായകനൊപ്പം
Source: Social Media
Published on

മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ് തന്റെ എഴുപത്തി അഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സാക്ഷാൽ കമൽ ഹാസൻ നായകനാകുന്ന ചിത്രത്തിന്വേണ്ടിയാണ്. മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലോകയും തുടരുവും കണ്ട ശേഷം കമൽ ഹാസൻ ജേക്സ് ബിജോയിയെ അഭിനന്ദിച്ചിരുന്നു. അതിനു ശേഷമാണ് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപ് അറിവ് സഹോദരങ്ങളുടെ കമൽ ഹാസൻ നായകനാകുന്ന ആദ്യ സംവിധാന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾക്ക് ഇടവേള;   ജേക്സ് ബിജോയുടെ സംഗീതം  ഇനി ഉലകനായകനൊപ്പം
ഇത് രാജകീയ വരവ്; വൃഷഭ ആഗോള റിലീസ് ക്രിസ്മസിന്

കേരളത്തിലെ സംഗീത മേഖലയിൽ നിന്ന് കമൽ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജേക്സ് ബിജോയ് പറഞ്ഞു. തന്റെ ജീവിതത്തിൽ പകുതിയിലേറെയും തമിഴ്‌നാട്ടിൽ ചിലവഴിച്ച വ്യക്തികൂടിയാണ് ജേക്സ്. യേർക്കാട്ടിലെ സ്‌കൂൾ കാലഘട്ടം മുതൽ തന്റെ കരിയറിന് വഴിത്തിരിവായ ചെന്നൈയിലെ ജീവിതവും ഇന്നും എന്നും മനസ്സിൽ സൂക്ഷിക്കുന്ന ജേക്സ് ബിജോയ്‌ക്ക് ഇത് അഭിമാനനേട്ടം കൂടിയാണ്.

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾക്ക് ഇടവേള;   ജേക്സ് ബിജോയുടെ സംഗീതം  ഇനി ഉലകനായകനൊപ്പം
രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' യിലെ 'ചികിരി ചികിരി' ഗാനം പുറത്ത്

മലയാളത്തിൽ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങൾ, സംഗീതം ഒരുക്കിയ ജേക്സ് ബിജോയുടെ സംഗീത മേഖലയിലെ മികവുറ്റ പ്രവർത്തനം കമൽ ഹാസൻ ചിത്രത്തിലും സംഗീതസംവിധാനം മിന്നിക്കും എന്നുറപ്പാണ്. കമൽ ഹാസൻ അൻപറിവ് ചിത്രത്തിന്റെ ഷൂട്ടിംഗ്, മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ വരും നാളുകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com