'ജനനായകന്‍' വരുന്നു; അവസാന വിജയ് ചിത്രത്തിലെ ആദ്യ അപ്ഡേറ്റ് നാളെ

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9നാണ് തിയേറ്ററിലെത്തുന്നത്.
Jana Nayagan Poster
ജനനായകന്‍ പോസ്റ്റർSource : X / KVN Productions
Published on

നടന്‍ വിജയ്‌യുടെ പിറന്നാളാണ് ജൂണ്‍ 22 ഞായറാഴ്ച്ച. വിജയ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദിവസം. ആ ദിവസത്തിന് ആവേശം കൂട്ടാന്‍ താരത്തിന്റെ പുതിയ ചിത്രമായ 'ജനനായകനി'ലെ ആദ്യ അപ്‌ഡേറ്റ് പുറത്തുവിടാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇക്കാര്യം പ്രഖ്യാപിച്ചത്.

"A lion is always a lion and his FIRST ROAR is incoming june 22 | 12.00 AM" എന്നാണ് നിര്‍മാതാക്കള്‍ എക്‌സില്‍ കുറിച്ചത്. ഈ ചിത്രം താരത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ വിജയ് പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ്. അടുത്തിടെയാണ് താരം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Jana Nayagan Poster
Kuberaa Box Office Collection : ധനുഷ് ചിത്രം ആദ്യ ദിനം നേടിയത് എത്ര?

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9നാണ് തിയേറ്ററിലെത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com