ജാനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു.
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള Source: Facebook
Published on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്ത "ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള" ZEE 5 ൽ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരൻ ആണ്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി,ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, എന്നിവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള
സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് തർക്കം; നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിൽ, സാന്ദ്ര തോമസിൻ്റെ പത്രിക തള്ളി

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഓടിടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ZEE 5 ൽ ആണ് പ്രേക്ഷകരിലേക്കെത്തുന്നത്. സെൻസർ ബോർഡിന്റെ ഇടപെടലിനും,പേരുമാറ്റ വിവാദങ്ങൾക്കും, നിയമ യുദ്ധങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിൽ ചിത്രം തിയേറ്ററുകളിലെത്തിയത്. എട്ട് ഭാഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്താണ് സിനിമ റിലീസിനെത്തിച്ചത്.

ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം, ZEE5 പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അഭിമാനം ഉണ്ടെന്ന്. ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരളയുടെ ഒഫീഷ്യൽ പ്രീമിയർ ZEE5 ലൂടെ ഓഗസ്റ്റ് 15 മുതൽ പ്രേക്ഷകരിലേക്ക് എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com