ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും; ജയറാം - കാളിദാസ് ജയറാം ചിത്രം, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെബ്രുവരി ആറിന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും
'ആശകൾ ആയിരം' ട്രെയ്‌ലർ
'ആശകൾ ആയിരം' ട്രെയ്‌ലർ
Published on
Updated on

കൊച്ചി: 23 വർഷങ്ങൾക്ക് ശേഷം ജയറാം - കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രമാണ് 'ആശകൾ ആയിരം'. സിനിമയുടെ ട്രെയ്‌ലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത 'ആശകൾ ആയിരം' ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആണെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു. ഫെബ്രുവരി ആറിന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 'ഒരു വടക്കൻ സെൽഫി'ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന 'ആശകൾ ആയിര'ത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്തണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

'ആശകൾ ആയിരം' ട്രെയ്‌ലർ
ഇത്തവണ എന്ത് അത്ഭുതമാണ് രാജമൗലി ഒരുക്കിയിരിക്കുന്നത്? 'വാരണാസി' റിലീസ് തീയതി പുറത്ത്

ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരും മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ്. 'ആശകൾ ആയിരം' കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ്.

ഡിഒപി: സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ: ബാദുഷാ എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ: സനൽ ദേവ്, എഡിറ്റർ: ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി: സ്പ്രിംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: ഫസൽ എ ബക്കർ, ട്രയ്‌ലർ കട്ട്സ്: ലിന്റോ കുര്യൻ, ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com