'ദൃശ്യം' വൈബിൽ ഒരു ജയറാം - ഉർവശി ക്രൈം കോമഡി; 'പരിമള ആൻഡ് കോ' ട്രെയ്‌ലർ പുറത്ത്

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്
'പരിമള ആൻഡ് കോ' സിനിമ
'പരിമള ആൻഡ് കോ' സിനിമ
Published on
Updated on

കൊച്ചി: സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം - ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ' ട്രെയ്‌ലർ പുറത്ത്. ജൂൺ അഞ്ചിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ.എം. തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം ക്രൈം കോമഡി വിഭാഗത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകിയത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്.

'പരിമള ആൻഡ് കോ' സിനിമ
"ആ വീഡിയോ പോസ്റ്റ് ചെയ്തത് മണ്ടത്തരമായിപ്പോയി"; മാപ്പ് പറഞ്ഞ് ഹൻസിക കൃഷ്ണ

മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രം രചിച്ചത്. നിത്യ മേനൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ 'തലൈവൻ തലൈവി' ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ്‌ ചിത്രം.

ഛായാഗ്രഹണം: ജോർജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ: പ്രദീപ് ഇ രാഗവ്, കലാസംവിധാനം: ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷൻ പാർട്ണർ. പിആർഒ - ശബരി

News Malayalam 24x7
newsmalayalam.com