ജയസൂര്യ - രതീഷ് വേഗ പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൽ'; ഷൂട്ടിങ് പാക്കപ്പ്, വീഡിയോ പുറത്തുവിട്ട് ടീം

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്
ജയസൂര്യ - രതീഷ് വേഗ പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൽ'; ഷൂട്ടിങ് പാക്കപ്പ്, വീഡിയോ പുറത്തുവിട്ട് ടീം
Published on
Updated on

കൊച്ചി: ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ജയസൂര്യ ചിത്രം 'ഓപ്പറേഷൻ ത്രാൽ' പാക്കപ്പായി. സിനിമയുടെ പാക്കപ്പ് പാർട്ടിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ഓരോ സിനിമയും സംഭവിക്കുന്നതാണ്' എന്ന് നിർമാതാവ് ജോബി ജോർജ് തടത്തിൽ പാക്കപ്പ് പാർട്ടിയിൽ പറയുകയുണ്ടായി. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സൂപ്പർ ഹിറ്റായ 'കിഷ്കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്റെ സന്തതികൾ' തുടങ്ങിയ സിനിമകളൊരുക്കിയ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും 'ഓപ്പറേഷൻ ത്രാൽ' റിലീസ് ഉറ്റുനോക്കുന്നത്.

ബിഗ് ബജറ്റിൽ, മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ചിത്രമായി ഒരുങ്ങുന്ന 'ഓപ്പറേഷൻ ത്രാൽ' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സിനിമാലോകത്ത് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ, സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയസൂര്യ - രതീഷ് വേഗ പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൽ'; ഷൂട്ടിങ് പാക്കപ്പ്, വീഡിയോ പുറത്തുവിട്ട് ടീം
അത് കാരിക്കാമുറി ഷൺമുഖനല്ലേ! 'ലോ ആൻഡ് ഓർഡർ' ടീസർ എത്തി

മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു വമ്പൻ പ്രോജക്‌ടാണ് 'ഓപ്പറേഷൻ ത്രാൽ' എന്നാണ് ലഭിക്കുന്ന സൂചനകള്‍. ജമ്മു കശ്മീരിലെ ത്രാലില്‍ ഇന്ത്യൻ സൈന്യവും ഭീകരവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തിറങ്ങിയിരുന്നു. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ജയസൂര്യ - രതീഷ് വേഗ പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൽ'; ഷൂട്ടിങ് പാക്കപ്പ്, വീഡിയോ പുറത്തുവിട്ട് ടീം
തരുൺ തേജ്പാൽ പീഡനക്കേസ് വെള്ളിത്തിരയിലേക്ക്; 'റഷോമോൺ' സ്റ്റൈൽ സിനിമയ്ക്ക് സാധ്യതയുണ്ടെന്ന് വിശാൽ ഭരദ്വാജ്

സുനിമോൾ ജോബി സഹനിർമാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് ആണ് നിർവഹിക്കുന്നത്. എഡിറ്റിങ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവഹിക്കുന്നു. കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിങ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിങ്: സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com