ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’; തരംഗമായി റിലീസ് ടീസർ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ടീസറും പുറത്ത് വരികയും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്...
ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’; തരംഗമായി റിലീസ് ടീസർ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
Source: Instagram/ midhun_manuel_thomas
Published on: 
Updated on: 

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ടീസറും പുറത്ത് വരികയും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു ഗംഭീര തീയേറ്റർ അനുഭവം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് റിലീസ് ടീസറും നൽകുന്നത്.

‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ചിത്രത്തിൽ നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കോമഡി, ഫാന്റസി, ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ചിത്രത്തിന്റെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇപ്പോൾ റിലീസ് ടീസർ കൂടി എത്തിയതോടെ ചിത്രത്തിന്റെ തിയേറ്റർ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’; തരംഗമായി റിലീസ് ടീസർ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
ഷറഫേ, ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്... കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല: ഒമർ ലുലു

ചിത്രത്തിലെ ‘ആഗോള ശൃംഖല’ എന്ന വീഡിയോ ഗാനവും നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേർന്ന് ആലപിച്ച ഗാനത്തിന് ഡോൺ വിൻസെന്റാണ് സംഗീതം ഒരുക്കിയത്. റിലീസ് ടീസർ പുറത്ത് വരികയും അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തതോടെ ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ വേഗം കൈവന്നിരിക്കുകയാണ്. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’; തരംഗമായി റിലീസ് ടീസർ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
ഉല്ലാസ് കൃഷ്ണ - ദിലീപ് ചിത്രം ‘ഹെനോക്’; ടൈറ്റിൽ ലുക്ക് പുറത്ത്, വിതരണം വേഫെറർ ഫിലിംസ്

സംവിധാനം: പ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്‌രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

News Malayalam 24x7
newsmalayalam.com