

കൊച്ചി: ജയസൂര്യ, വിനായകൻ എന്നിവർ ഒന്നിക്കുന്ന പുതിയ ത്രില്ലർ ചിത്രം 'ടൈറ്റൻസി'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടു. ഒക്ടോബർ ഒന്നിന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക.'അനുഗ്രഹീതൻ ആന്റണി', 'മധുരം ജീവാമൃതബിന്ദു' എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ, പ്രദീപ് സിഎസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ജെയിംസ് സെബാസ്റ്റ്യൻ ആണ് 'ടൈറ്റൻസ്' സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയസൂര്യക്ക് പുറമേ, വിനായകൻ, ബേബി ജീൻ, നിഹാൽ നിസാം, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
വിഷ്ണു ശർമയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ്. സംഗീതം: ഡോൺ വിൻസന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ, ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കലാസംവിധാനം: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂ: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൌണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൌണ്ട് മിക്സിങ്: രാജാകൃഷ്ണൻ എം.ആർ.