'ഒരു ദിവസത്തേയും രാത്രിയിലേയും കഥ'; നുണക്കുഴി കോമഡി പടമാണെന്ന് ജീത്തു ജോസഫ്

ആഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും
'ഒരു ദിവസത്തേയും രാത്രിയിലേയും കഥ'; നുണക്കുഴി കോമഡി പടമാണെന്ന് ജീത്തു ജോസഫ്
Published on
Updated on

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നുണക്കുഴി. ചിത്രം ഒരു ദിവസത്തേയും രാത്രിയിലേയും കഥയാണ് പറയുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു. നുണക്കുഴി ഒരു കോമഡി എന്റര്‍ടേയ്നറാണെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

'നുണക്കുഴി എന്ന പേരിട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നത് സിനിമ കണ്ട് മനസിലാക്കേണ്ടതാണ്. ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയന്‍, അല്‍ത്താഫ്, ലെന, നിഖില വിമല്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലുള്ളത്. ഒരു ദിവസത്തെയും രാത്രിയിലെയും കഥയാണ് ചിത്രം പറയുന്നത്. ഇതൊരു കോമഡി എന്‍റർടെയിനര്‍ ആണ്. രണ്ട് മണിക്കൂറ് ഒരു ഫണ്ണിന് വേണ്ടി തിയേറ്ററില്‍ വന്ന് ആസ്വദിക്കേണ്ട ഒരു സിനിമയാണ് നുണക്കുഴി. അത് പ്രേക്ഷകരെ എന്‍റർടെയിന്‍ ചെയ്യിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം', എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. ആഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും. ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'ട്വല്‍ത്ത് മാന്‍', ' കൂമന്‍ ' എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്.

ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍, എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com