തിയേറ്ററുകളിൽ ആവേശമാകാൻ 'സൂര്യ 47'; ജിത്തു മാധവൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന
'സൂര്യ 47' പാക്ക് അപ്പ്
'സൂര്യ 47' പാക്ക് അപ്പ്
Published on
Updated on

ചെന്നൈ: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി. ജൂൺ 27നാണ് സിനിമ പാക്ക് അപ്പ് ആയത്. ജിത്തു മാധവൻ 'കട്ട്' പറഞ്ഞ് ഷൂട്ട് പാക്ക് അപ്പ് ആയതായി ക്രൂ അംഗങ്ങളെ അറിയിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

നവംബർ ആദ്യ വാരം ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. എന്നാൽ, ഈ കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക ആണ് 'സൂര്യ 47' നിർമിക്കുന്നത്.

'സൂര്യ 47' പാക്ക് അപ്പ്
തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' ആഗോള റിലീസ് ജൂലൈ 17ന്

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. സൂര്യക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷത്തിൽ എത്തുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 'സൂര്യ 47'ന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്.

അതേസമയം, 'വിശ്വനാഥ് ആൻഡ് സൺസ്' ആണ് സൂര്യയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 14 നാണ് സിനിമയുടെ ആഗോള റിലീസ്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ 'ലക്കി ഭാസ്‌ക്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍‍മെന്റ്സ് ആണ്.

News Malayalam 24x7
newsmalayalam.com