
ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ കാത്തിരുന്ന 'ജോക്കര്‍; ഫോളി അഡ്യൂ' വിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ട് അണിറക്കാര്‍. വാക്വിന്‍ ഫീനിക്സ് നായകനായെത്തിയ സിനിമയുടെ ആദ്യ ഭാഗത്തിന് വന്‍വരവേല്‍പ്പായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. നായകന്‍ ആര്‍തറിനൊപ്പം ഹാര്‍ലി ക്വിനായി ലേഡി ഗാഗയും രണ്ടാം ഭാഗത്തിലെത്തുന്നുണ്ട്. 2019-ല്‍ റിലീസായ ആദ്യ ഭാഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ഫീനിക്സ് സ്വന്തമാക്കിയിരുന്നു.
ആർതർ ഫ്ലെക് എന്ന ജോക്കറിന്റെയും ഹാർലി ക്വിന്നിന്റെയും ജയിൽ വാസവും ഇവർ തമ്മിലുള്ള പ്രണയവുമാണ് സിനിമയുടെ പ്രമേയം.ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രം വാര്‍ണര്‍ ബ്രദേഴ്സും ഡിസി പിക്ചേഴ്സം ചേര്‍ന്നാണ് നിര്‍മിക്കുന്നത്.സാസീ ബീറ്റ്സ്, ബ്രെന്‍ഡന്‍ ഗ്ളീസണ്‍, കാതറീന്‍ കീനര്‍, ജോക്കബ് ലോഫ് ലാന്‍ഡ്, ഹാരി ലോവ്റ്റെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം 2024 ഒക്ടോബർ 4-ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു.