
ജൂനിയര്‍ എന്‍ടിആറിനെ കേന്ദ്ര കഥാപാത്രമാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ദേവര പാര്‍ട്ട് വണ്‍. ചിത്രത്തിന് സംമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ആഗോള തലത്തില്‍ 400 കോടിയാണ് കളക്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍. അസോസിയേറ്റ് പ്രെസിനോട് സംസാരിക്കവെയാണ് താരം സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.
'നിലവില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കുറച്ച് ഭാഗം ചിത്രീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിനായുള്ള കഥ തയ്യാറായിട്ടുണ്ട്. ഞാന്‍ എന്റെ സംവിധായകന്‍ കൊരട്ടാല ശിവയോട് ഒരു മാസം അവധി എടുക്കാന്‍ പറഞ്ഞു. അത് എന്റെ സമ്മാനമാണ്. അവധി കഴിഞ്ഞതിന് ശേഷം വീണ്ടും ദേവര 2 എഴുതാന്‍ ഇരിക്കും' , എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത്.
ദേവരയില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ദുല്‍ഖറിന്റെ വെഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം.