അവള്‍ ശ്രീദേവിയെ പോലെയാണ്; ജാന്‍വി കപൂറിനെ കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍

സെപ്റ്റംബര്‍ 27നാണ് ദേവര തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയാണ് ജാന്‍വി കപൂര്‍
അവള്‍ ശ്രീദേവിയെ പോലെയാണ്; ജാന്‍വി കപൂറിനെ കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍
Published on

ബോളിവുഡ് താരം ജാന്‍വി കപൂറിനെ കാണാന്‍ ശ്രീദേവിയെ പോലെയുണ്ടെന്ന് നടന്‍ ജൂനിയര്‍ എന്‍ടിആര്‍. ദേവര സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക നടത്തിയ അഭിമുഖത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ ശിവ, ജാന്‍വി കപൂര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

'ലുക്ക് ടെസ്റ്റിന് വേണ്ടി ഞങ്ങള്‍ നടത്തിയ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. ഒരു ബോട്ടില്‍ ഇരുന്നുകൊണ്ട് ക്യാമറയിലേക്ക് നോക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു. അതില്‍ ശരിക്കും ജാന്‍വി ശ്രീദേവിയെ പോലെ ഉണ്ടായിരുന്നു. ചില ആങ്കിളില്‍ നിന്ന് നോക്കുമ്പോള്‍ അവള്‍ ശ്രീദേവിയെ പോലെയാണ്. അത് അവളുടെ അഭിനയത്തിലും ചിരിയിലും ഉണ്ട്. അതിലൂടെ ശ്രീദേവിയുടെ ഓര്‍മ്മ ജാന്‍വി കൊണ്ടുവരും', ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 27നാണ് ദേവര തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയാണ് ജാന്‍വി കപൂര്‍. ജാന്‍വിയുടെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. രത്നവേലു ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് സാബു സിറിലാണ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ദേവര.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com