ജൂനിയർ എൻടിആർ എത്തിയ പരിപാടിയിൽ തിക്കും തിരക്കും കൂട്ടി ആരാധകർ; എസ്‌കലേറ്റർ വരെ തകർത്തു

ഒടുവിൽ പൊലീസെത്തി ലാത്തി വീശിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്
ജൂനിയർ എൻടിആർ എത്തിയ പരിപാടിയിൽ തിക്കും തിരക്കും കൂട്ടി ആരാധകർ; എസ്‌കലേറ്റർ വരെ തകർത്തു
Published on
Updated on

ബെംഗളൂരു: ജൂനിയർ എൻടിആറിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് സ്വകാര്യ ആശുപത്രിയുടെ എസ്‌കലേറ്റർ വരെ തകരാറിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. ജൂനിയർ എൻടിആർ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവമുണ്ടായത്. നടൻ എത്തിയതിനു തൊട്ടുപിന്നാലെ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പ്രവേശന കവാടത്തിലേക്ക് ഇരച്ചുകയറിയായിരുന്നു.

ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒരു ആരാധകൻ എസ്‌കലേറ്ററിലേക്ക് വീഴുകയും മറ്റൊരാളുടെ സഹായത്തോടെ എഴുന്നേറ്റതിനാൽമാത്രം തിരക്കിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. എൻടിആറിന് സുരക്ഷ ഒരുക്കാൻ താരത്തിന്റെ സുരക്ഷാസംഘവും ഏറെ പണിപ്പെട്ടു. ഒടുവിൽ പൊലീസെത്തി ലാത്തി വീശിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

ജൂനിയർ എൻടിആർ എത്തിയ പരിപാടിയിൽ തിക്കും തിരക്കും കൂട്ടി ആരാധകർ; എസ്‌കലേറ്റർ വരെ തകർത്തു
"രാജി ബോധപൂർവം, കാരണങ്ങൾ പറയാൻ ശരിയായ സമയം വരും"; രാജിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് സി.വി. ആനന്ദ ബോസ്

സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഒട്ടേറെപ്പേർ ഇതിനെ വിമർശിച്ച് പ്രതികരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കൂടുതലും ദക്ഷിണേന്ത്യയിൽ സംഭവിക്കുന്നതെന്നും ആരാധകരുടെ ആവേശത്തിന്റെ തോത് ആശങ്കാജനകമാണ് എന്നൊക്കെയാണ് വിമർശകരുടെ പക്ഷം. തമിഴ്‌നാട്ടിലെ വിജയുടെ പരിപാടിയിലും, ഹൈദരാബാദിലെ അല്ലു അർജുന്റെയും, ബാംഗ്ലൂരിലെ ആർ‌സി‌ബി റാലിയിലും നമ്മൾ ഇത് കണ്ടിട്ടുണ്ടെന്നും മാനസികനില തെറ്റിയ ആരാധകരാണോ ഇത് എന്നുമുള്ള കമൻ്റുകളുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com