ഹൈ ആക്ഷന്‍ ലോഡിങ്! 'ഓങ് ബാക്ക്' ടീമിനൊപ്പം 'കാട്ടാളൻ' ചിത്രീകരണത്തിന് തുടക്കം

തായ്‌ലൻഡിൽ നിന്നുള്ള ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
'കാട്ടാളന്‍' ഷൂട്ടിങ് തായ്‌ലന്‍ഡില്‍ തുടങ്ങി
'കാട്ടാളന്‍' ഷൂട്ടിങ് തായ്‌ലന്‍ഡില്‍ തുടങ്ങിSource: Special Arrangement
Published on

'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളൻ’ സിനിമയ്ക്ക് തായ്‌ലൻഡിൽ തുടക്കം കുറിച്ചു. നവാഗതനായ പോൾ ജോർജാണ് സംവിധാനം. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രാഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് സിനിമയുടെ ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. തായ്‌ലൻഡിൽ നിന്നുള്ള ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയുടെ രംഗങ്ങളുടെ ചിത്രീകരണവും തായ്‌ലൻഡിൽ നടക്കും.

ആൻ്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തിവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ ഇറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ ചടങ്ങോടെയാണ് 'കാട്ടാളൻ' സിനിമയുടെ പൂജ കൊച്ചിയിൽ നടന്നത്. 50 കോടി മുതൽ മുടക്കിലാണ് ചിത്രമെത്തുന്നത്.

'കാട്ടാളന്‍' ഷൂട്ടിങ് തായ്‌ലന്‍ഡില്‍ തുടങ്ങി
നമ്മള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഒരു നിർമാതാവ് ടൊവിനോയോട് പറഞ്ഞു: സന്തോഷ് ടി കുരുവിള

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

'കാട്ടാളന്‍' ഷൂട്ടിങ് തായ്‌ലന്‍ഡില്‍ തുടങ്ങി
"താജ് മഹലിന്റെ താഴികക്കുടത്തിനുള്ളില്‍ നിന്ന് ഉയർന്നുവരുന്ന ശിവന്‍"; നിമിഷങ്ങള്‍ക്കുള്ളില്‍ 'ദ താജ് സ്റ്റോറി' പോസ്റ്റർ പിന്‍വലിച്ച് നടന്‍

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com