
ബിജു മേനോന്‍, മേതില്‍ ദേവിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ മേതില്‍ ദേവികയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംവിധായകന്‍ വിഷ്ണു മോഹന്‍ ന്യൂസ് മലയാളത്തോട് സംസാരിച്ചു. ഷൂട്ട് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് മേതില്‍ ദേവിക യെസ് പറഞ്ഞതെന്നാണ് വിഷ്ണു മോഹന്‍ പറഞ്ഞത്.
കഥ ഇന്നുവരെ ഒരു ലൗ സ്റ്റോറി
മേപ്പടിയാന് ശേഷം ഞാന്‍ മറ്റൊരു സിനിമ ചെയ്യാനുള്ള പ്ലാനിലായിരുന്നു. അതിന്റെ കാര്യങ്ങളായി മുന്നോട്ട് പോവുകയായിരുന്നു. ഇതെനിക്ക് പറയാന്‍ ആഗ്രഹമുള്ള ഒരു കഥയായിരുന്നു. പിന്നെ മറ്റേ പ്രൊജക്ട് മാറ്റിവെക്കേണ്ടി വന്ന സമയത്ത് പെട്ടന്ന് ചെയ്യാന്‍ പറ്റുന്ന എക്‌സൈറ്റ്‌മെന്റുള്ള പ്രൊജക്ട് എന്ന നിലയിലാണ് ഇത് ഓണ്‍ ആക്കുന്നത്. പിന്നെ കഥ ഇന്നുവരെ ഒരു ലൗ സ്റ്റോറിയാണ്. എല്ലാ സമയത്തും ലൗ സ്‌റ്റോറിക്ക് ഒരു ഓഡിയന്‍സ് ഉണ്ടല്ലോ. അപ്പോള്‍ അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്.
ആ അന്വേഷണത്തിലാണ് മേതില്‍ ദേവികയിലേക്ക് എത്തുന്നത്
ഞങ്ങള്‍ ആദ്യം മേതില്‍ ദേവിക എന്ന കരുതിയല്ല അതിന്റെ കാസ്റ്റിംഗിലേക്ക് പോയത്. ആ കഥാപാത്രത്തെ ഡിഫൈന്‍ ചെയ്ത സമയത്ത്, സിനിമാ താരമല്ലാത്ത 40 പ്ലസ് എയ്ജ് ഗ്രൂപ്പിലുള്ള ഒരാളെ കിട്ടിയാല്‍ കൊള്ളാം എന്നാണ് കരുതിയത്. എന്നാല്‍ അവര്‍ എല്ലാവര്‍ക്കും അറിയുന്ന ഒരാളാകണം എന്നും ഉണ്ടായിരുന്നു. ആ അന്വേഷണത്തിലാണ് മേതില്‍ ദേവിക നല്ല ഒപ്ക്ഷനായി തോന്നിയത്. ഞാനും എന്റെ ക്യാമറാ മാന്‍ ജോമോന്‍ ടി ജോണും ചേര്‍ന്നാണ് മേതില്‍ ദേവികയോട് കഥ പറയാന്‍ പോകുന്നത്. കഥ കേട്ടപ്പോള്‍ അവര്‍ പറഞ്ഞു, നല്ല കഥയാണ് പക്ഷെ എനിക്ക് സിനിമ ചെയ്യാന്‍ താത്പര്യമില്ല. എന്നെ മുമ്പും ഒരുപാട് പേര്‍ ഇങ്ങനെ വിളിച്ചതാണ്. പക്ഷെ എന്റെ മേഖല നൃത്തമാണ്. അതുകൊണ്ട് താത്പര്യമില്ലെന്ന് പറഞ്ഞു. പക്ഷെ ഞാന്‍ നിരന്തരമായി ഏകദേശം ഒരുവര്‍ഷത്തോളം അവരോട് ഈ ആവശ്യം ഉന്നയിച്ച് നടന്നു. അവസാനം എന്റെ ഷൂട്ട് തുടങ്ങുന്നതിന് 48 മണിക്കൂറ് മുന്‍പാണ് അവര്‍ ഒരു ഹാഫ് യെസ് പറയുന്നത്.
മേപ്പടിയാന്‍ ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ക്കുള്ള സിനിമ
കഥ ഇന്നുവരെ കുടുംബ പ്രേക്ഷകര്‍ക്കൊക്കെ കണക്ട് ആവുന്ന സിനിമയാണ്. കാരണം എല്ലാവരും ഒരു വണ്‍സൈഡ് പ്രണയമെങ്കിലും ഇല്ലാത്തവരാകില്ല. എല്ലാ തരത്തിലും പ്രണയം ബെയ്‌സ് ചെയ്തിട്ടുള്ള ഒരു ഫാമലി സിനിമയാണിത്. പിന്നെ ഇത് കേരളത്തിലെ നാല് ജോഗ്രഫിക്കല്‍ ടെറൈനില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പുഴ, കടല്‍, ഹൈ റേഞ്ച് എല്ലാം ടച്ച് ചെയ്ത് പോകുന്ന നല്ല മനോഹരമായ വിഷ്വല്‍സ് ഒക്കെയുള്ള ഒരു മ്യൂസിക്കല്‍ പ്രണയ സിനിമയാണിത്. ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു സംവിധായകന്‍ എപ്പോഴും ഒരു ഓഡിയന്‍സ് ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മേപ്പടിയാന്‍ ഇഷ്ടപ്പെട്ട പ്രേക്ഷകരുണ്ട്. ആ പ്രേക്ഷകരെ ടാര്‍ഗെറ്റ് ചെയ്ത് തന്നെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. മേപ്പടിയാന്‍ ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ക്ക് 90 ശതമാനവും ഈ സിനിമ ഇഷ്ടപ്പെടുമെന്നാണ് എന്റെ ഒരു പ്രതീക്ഷ.
മേപ്പടിയാന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററിലെത്തും.