ആഗോള ബോക്‌സ് ഓഫീസില്‍ കുതിച്ച് കല്‍ക്കി; ഔദ്യോഗിക കളക്ഷന്‍ പുറത്ത്

ആഗോള ബോക്‌സ് ഓഫീസില്‍ കുതിച്ച് കല്‍ക്കി; ഔദ്യോഗിക കളക്ഷന്‍ പുറത്ത്
Published on
Updated on

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തിയ കല്‍ക്കി 2898 എഡിയുടെ ഔദ്യോഗിക ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്. ചിത്രം 191.5 കോടിയാണ് ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ കൂടിയാണിത്.

600 കോടി ബജറ്റില്‍ വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരക്കുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ശോഭന, പശുപതി, ദിഷാ പടാനി, അന്നാ ബെന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാഭാരത കഥയില്‍ നിന്ന് ആരംഭിച്ച് എഡി 2898 ലേക്ക് വളരുന്ന കഥാപശ്ചാത്തലമാണ് കല്‍ക്കിയുടെത്. മികവുറ്റ വിഎഫ്എക്‌സ് രംഗങ്ങളും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, രാജമൗലി, മൃണാള്‍ താക്കൂര്‍, രാംഗോപാല്‍ വര്‍മ എന്നിവരും അതിഥി വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. ജൂണ്‍ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. 

News Malayalam 24x7
newsmalayalam.com