കല്‍ക്കി രണ്ടാം ഭാഗം; പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെടുക്കും

ഇന്ത്യന്‍ മിത്തോളജി ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്
കല്‍ക്കി രണ്ടാം ഭാഗം; പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെടുക്കും
Published on

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ ചിത്രമാണ് കല്‍ക്കി 2898 എഡി. ജൂണ്‍ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. ഇന്ത്യന്‍ മിത്തോളജി ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഒരു ഭാഗം കൊണ്ട് തീര്‍ക്കാന്‍ ആവില്ലെന്നാണ് സംവിധായകന്‍ നാഗ് അശ്വിന്‍ പറഞ്ഞത്. കമല്‍ ഹാസന്റെ യസ്‌കിന്‍ എന്ന കഥാപാത്രം കൂടുതലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും ഉണ്ടാകുക. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കല്‍ക്കിയുടെ രണ്ടാം ഭാഗം മൂന്ന് വര്‍ഷമെടുക്കും പൂര്‍ത്തിയാകാന്‍ എന്നാണ് സൂചിപ്പിക്കുന്നത്.

അതേസമയം ചിത്രം ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത് 191.5 കോടിയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ കൂടിയാണിത്.

600 കോടി ബജറ്റില്‍ വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരക്കുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ശോഭന, പശുപതി, ദിഷാ പടാനി, അന്നാ ബെന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാഭാരത കഥയില്‍ നിന്ന് ആരംഭിച്ച് എഡി 2898 ലേക്ക് വളരുന്ന കഥാപശ്ചാത്തലമാണ് കല്‍ക്കിയുടെത്. മികവുറ്റ വിഎഫ്എക്സ് രംഗങ്ങളും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com