"കാറ്റായ് മഴയായ് പുഴയായ്..." സന്തോഷം പങ്കുവച്ച് ഉലകനായകൻ, രജനി- കമൽ ചിത്രം തലൈവർ 173 ഒരുങ്ങുന്നു

ചിത്രത്തിന്റെ റിലീസ് തീയതിയും പ്രോജക്റ്റിന്റെ സംവിധായകനെ വെളിപ്പെടുത്തുന്ന ഒരു കൈപ്പടയിലെഴുതിയ കുറിപ്പും പോസ്റ്റ് ചെയ്തു
"കാറ്റായ് മഴയായ് പുഴയായ്..."  സന്തോഷം പങ്കുവച്ച് ഉലകനായകൻ, രജനി- കമൽ ചിത്രം തലൈവർ 173 ഒരുങ്ങുന്നു
Source: X
Published on

രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.  ഇന്ത്യൻ സിനിമയുടെ യശസുയർത്തിയ ഇരുവരും വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. ഏറെക്കാലത്തിനു ശേഷം രജനി-കമൽ ഒരുമിക്കുന്ന ചിത്രം എത്തുന്നു. തലൈവർ 173 എന്ന താൽക്കാലിക പേരിലാണ് ചിത്രം ഇപ്പോൾ ഒരുങ്ങുന്നത്.

സിനിമ വരുന്നതായി കമലും രജനിയും നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ കമൽ തന്നെ സോഷ്യൽ മീഡിയയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രോജക്റ്റിന്റെ സംവിധായകനെ വെളിപ്പെടുത്തുന്ന ഒരു കൈപ്പടയിലെഴുതിയ കുറിപ്പും പോസ്റ്റ് ചെയ്തു.

"കാറ്റായ് മഴയായ് പുഴയായ്..."  സന്തോഷം പങ്കുവച്ച് ഉലകനായകൻ, രജനി- കമൽ ചിത്രം തലൈവർ 173 ഒരുങ്ങുന്നു
കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! 'വിലായത്ത് ബുദ്ധ' റീലീസ് തീയതി പ്രഖ്യാപിച്ചു

"കാറ്റായ് മഴയായ് പുഴയായ് നമുക്ക് നനയാം ആസ്വദിക്കാം ജീവിക്കാം! രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കും #തലൈവർ173 #പൊങ്കൽ2027" എന്ന് കമൽ എക്‌സിൽ കുറിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്. കമലിന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് നിർമാണം. രജനീകാന്തിന്റെ 173-ാമത്തെ ചിത്രമാണിത്. റെഡ് ജയന്റ് മൂവീസ് വഴിയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com