'എനിക്ക് വേള്‍ഡ് ക്ലാസ് സിനിമ ചെയ്യാന്‍ സാധിക്കും'; എമര്‍ജെന്‍സിയെ കുറിച്ച് കങ്കണ റണാവത്ത്

കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം, രചന, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്
'എനിക്ക് വേള്‍ഡ് ക്ലാസ് സിനിമ ചെയ്യാന്‍ സാധിക്കും'; എമര്‍ജെന്‍സിയെ കുറിച്ച് കങ്കണ റണാവത്ത്
Published on



സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട യുദ്ധത്തിന് ഒടുവിലാണ് കങ്കണ റണാവത്തിന്റെ എമര്‍ജെന്‍സി എന്ന ചിത്രം തിയേറ്ററിലെത്തിയത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ചും അടിയന്തരാവസ്ഥ കാലത്തെ കുറിച്ചുമാണ് ചിത്രം പറയുന്നത്. ജനുവരി 17ന് തിയേറ്ററിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വിജയം കൈവരിക്കാനായില്ല. എന്നാല്‍ തനിക്ക് വേള്‍ഡ് ക്ലാസ് സിനിമ ചെയ്യാന്‍ സാധിക്കുമെന്നാണ് കങ്കണ അടുത്തിടെ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

'മോശം സിനിമകള്‍ നിര്‍മിക്കുന്നതിന് ഈ സിനിമ മേഖലയെയും ആളുകളെയും ഞാന്‍ എന്റെ സിനിമകളിലൂടെ വിമര്‍ശിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. ഞാന്‍ ഒരു സ്ത്രീയെ ഒബ്ജക്റ്റിഫൈ ചെയ്‌തെങ്കില്‍ നിങ്ങള്‍ പറയൂ. എനിക്കൊരു മികച്ച സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് മനസിലാകണം', എന്നാണ് കങ്കണ പറഞ്ഞത്.

'എനിക്ക് പ്രായമായ സ്ത്രീയെ സ്‌ക്രീനില്‍ ആദരവോടെ ചിത്രീകരിക്കാനാകും. അതുപോലെ തന്നെ ഈ ഭാഷയില്‍ വേള്‍ഡ് ക്ലാസ് സിനിമ നിര്‍മിക്കാനും എനിക്ക് സാധിക്കും. ആദ്യം തന്നെ അക്കാര്യം നിങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു', എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.


കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം, രചന, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. അനുപം ഖേര്‍, മഹിമ ഛൗദരി, മിലിന്റ് സോമന്‍, വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com