
സമീപകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും വലിയ റിലീസായി മാറാന്‍ ഒരുങ്ങുകയാണ് സൂര്യയുടെ കങ്കുവ. നടന്‍റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായാണ് കങ്കുവ നിര്‍മിച്ചിരിക്കുന്നത്. നവംബര്‍ 14 ന് റിലീസ് ചെയ്യുന്ന ചെയ്യുന്ന സിനിമ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട്.
കങ്കുവയുടെ മാര്‍ക്കറ്റ് തമിഴ്നാടും കേരളും ആന്ധ്രയും കര്‍ണാടകയും മാത്രമല്ലെന്ന് വ്യക്തമാക്കും വിധമാണ് സിനിമയുടെ ഉത്തരേന്ത്യന്‍ റിലീസും പ്രൊമോഷനും അണിയറക്കാര്‍ ക്രമീകരിച്ചിരിക്കുന്നത്. മുംബൈയില്‍ ആരംഭിച്ച പ്രൊമോഷന്‍ ഈവന്‍റില്‍ നൂറുകണക്കിന് ആരാധകരാണ് സൂര്യയെ കാണാനെത്തിയത്.
സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ ഹിന്ദി പ്രൊമോഷന് മാത്രം 15 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വെളിപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലുടനീളം 3500 സ്ക്രീനുകളില്‍ കങ്കുവ റിലീസ് ചെയ്യുന്നുണ്ട്. ഇതിന് മാത്രം ഏഴ് കോടിയോളമാണ് ചെലവ്. ചുരുക്കിപ്പറഞ്ഞാല്‍ 22 കോടിയോളം കങ്കുവ ഹിന്ദി പതിപ്പിന് മാത്രമായി മാറ്റിവെച്ചുവെന്നാണ് നിര്‍മാതാവിന്‍റെ വെളിപ്പെടുത്തല്‍.
ആഗോള ബോക്സോഫീസില്‍ 2000 കോടിയോളം കങ്കുവ കളക്ട് ചെയ്യുമെന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞിരുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഉദിരനെ ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് അവതരിപ്പിക്കുന്നത്. ദിഷാ പഠാനിയാണ് നായിക.
ഗെയിം ഓഫ് ത്രോണ്‍സ് പോലെ പ്രീക്വലോ സീക്വലോ സീരിസൊ ചെയ്യാന്‍ കഴിയുന്ന കഥാപശ്ചാത്തലമാണ് കങ്കുവയുടെതെന്ന് സംവിധായകന്‍ ശിവയും പറഞ്ഞിരുന്നു. സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷൻസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ മൊത്തം ബജറ്റ് 350 കോടിയോളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.