
കരീനാ കപൂര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ദി ബക്കിംഗ്ഹാം മര്‍ഡേഴ്സ്' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഹന്‍സാല്‍ മേത്ത സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 13 ന് തീയേറ്ററുകളിലെത്തും. കരീന കപൂര്‍ ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയാണ്. ബിഎഫ്ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ജിയോ എംഎഎംഐ ഫിലിം ഫെസ്റ്റിവലിലും മികച്ച പ്രതികരണം നേടിയ ശേഷമാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
അതിസങ്കീര്‍ണമായ കഥാപരിസരത്തില്‍ ഒരുക്കിയ ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിരിക്കും 'ദി ബക്കിംഗ്ഹാം മര്‍ഡേഴ്സ്'എന്നാണ് റിപ്പോര്‍ട്ട്. അസീം അറോറ, കശ്യപ് കപൂർ, രാഘവ് രാജ് കക്കർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ശോഭ കപൂർ, ഏക്താ ആർ കപൂർ, കരീന കപൂർ ഖാൻ എന്നിവർക്കൊപ്പം ബാലാജി ടെലിഫിലിംസും ടിബിഎം ഫിലിംസും ചേർന്നാണ് നിർമാണം. ആഷ് ടണ്ടൻ, രൺവീർ ബ്രാർ, കീത്ത് അലൻ എന്നിവരാണ് കരീനയെ കൂടാതെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.