
തമിഴ് നടന്‍ ധനുഷിനെ ഒറ്റപ്പെടാത്താനുള്ള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്‍റെ തീരുമാനം അന്യായമാണെന്ന് നടികര്‍ സംഘം പ്രതിനിധികളായ നാസറും കാര്‍ത്തിയും. ധനുഷ് നിര്‍മാതാക്കളില്‍ നിന്ന് മുന്‍കൂറായി പണം സ്വീകരിച്ച ശേഷം ഡേറ്റ് നല്‍കാന്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായിരുന്നു. പുതിയ സിനിമകളുടെ ജോലികള്‍ ആരംഭിക്കും മുന്‍പ് ധനുഷിന് പണം നല്‍കിയ നിര്‍മാതാക്കള്‍ തങ്ങളെ അറിയിക്കണമെന്ന് കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കിയിരുന്നു.
നടികര്‍ സംഘത്തെ വിവരം അറിയിക്കാതെ ധനുഷിന്‍റെ പേര് പുറത്തുവിട്ട നടപടി അന്യായമാണെന്ന് നടന്‍ കാര്‍ത്തി പറഞ്ഞു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നും ധനുഷിനെതിരെ ഔദ്യോഗിമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും യൂണിയന്‍ വ്യക്തമാക്കി.