'ഗംഭീര ആക്ഷന്‍ ത്രില്ലര്‍' ജോജു ജോര്‍ജിന്‍റ 'പണി'ക്ക് കൈയ്യടിച്ച് കാര്‍ത്തിക് സുബ്ബരാജ്

ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ചിത്രം ഒക്ടോബർ 24ന് തിയറ്ററുകളിലെത്തും.
'ഗംഭീര ആക്ഷന്‍ ത്രില്ലര്‍' ജോജു ജോര്‍ജിന്‍റ 'പണി'ക്ക് കൈയ്യടിച്ച് കാര്‍ത്തിക് സുബ്ബരാജ്
Published on


ജോജു ജോര്‍ജിന്‍റെ ആദ്യ സംവിധാന സംരംഭമായ 'പണി' സിനിമയ്ക്ക് കൈയ്യടിച്ച് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം 'ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്' എന്നാണ് 'പണിയെ'ക്കുറിച്ച് എക്സിലും ഇൻസ്റ്റയിലും കാർത്തിക് സുബ്ബരാജ് കുറിച്ചത്. ജോജുവിനും ടീമിനും അഭിനന്ദനം നേർന്ന കാർത്തിക് സുബ്ബരാജ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഈ അടിപൊളി ചിത്രം കാണാതെ പോകരുതെന്നും ആരാധകരെ ഓർമിപ്പിച്ചു. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പണി'യുടെ ട്രെയിലർ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി കഴിഞ്ഞു.ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബർ 24ന് തിയറ്ററുകളിലെത്തും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. തമിഴ് താരം അഭിനയയാണ് നായിക.

ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com