
കാര്‍ത്തിക് ആര്യന്‍ പ്രധാന കഥാപാത്രമാകുന്ന ഭൂല്‍ ഭുലയ്യ 3 നവംബര്‍ 1നാണ് തിയേറ്ററിലെത്തുന്നത്. ചിത്രം രോഹിത് ഷെട്ടിയുടെ സിംഗം എഗൈന്‍ എന്ന ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആണ്. രണ്ട് വലിയ സിനിമകള്‍ ക്ലാഷ് റിലീസ് ആകുമ്പോള്‍ അത് സിനിമകളുടെ ബിസിനസിനെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് കാര്‍ത്തിക് ആര്യന്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
'ദീപാവലി വളരെ പ്രധാനപ്പെട്ട ആഘോഷമാണ്. അതുകൊണ്ട് തന്നെ രണ്ട് തരം സിനിമകള്‍ ഒരേ സമയം റിലീസ് ആകുന്നത് ഒരു പ്രശ്‌നമല്ല. സിംഗം എഗൈന്‍ ഒരു ആക്ഷന്‍ സിനിമയാണ്. എന്നാല്‍ ഞങ്ങളുടെ സിനിമ ഒരു ഹൊറര്‍ കോമഡിയും. സിനിമ കാണാന്‍ പോകുന്ന ഒരാളെന്ന നിലയ്ക്ക് ഞാന്‍ അതിനെ കാണുന്നത് എല്ലാവര്‍ക്കുമുള്ള ആഘോഷമായാണ്. ഒരു ദിവസം തന്നെ രണ്ട് സിനിമകള്‍ എന്നത് ഇന്ന് ഇന്‍ഡസ്ട്രിയില്‍ വിരളമാണ്', കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.
'തുടര്‍ച്ചയായി സിനിമകള്‍ റിലീസ് ചെയ്യുന്നതില്ല. നമ്മള്‍ അതേ കുറിച്ച് നിരന്തരം വായിക്കുന്നത്. ദീപാവലി സമയത്ത് നമുക്കായി റിലീസ് ചെയ്യുന്നത് രണ്ട് സിനിമകളാണ്. അതും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകള്‍. ഞാന്‍ സിംഗം എഗൈന്‍ എന്തായാലും കാണും. നിങ്ങളെല്ലാവരും ഞങ്ങളുടെ സിനിമയെയും പിന്തുണയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ട് സിനിമകളും വിജയിക്കാനുള്ള സാധ്യത ഏറെയാണ്. ഇതൊരു മത്സരമായി അല്ല ഞാന്‍ കാണുന്നത്', എന്നും കാര്‍്ത്തിക് വ്യക്തമാക്കി.
'രണ്ട് സിനിമകള്‍ തമ്മിലുള്ള മത്സരമല്ല ഇത്. രണ്ട് സിനിമകളും വളരെ പ്രധാനപ്പെട്ട ഫ്രാഞ്ചൈസുകളുടെ ഭാഗമാണ്. ഈ സിനിമകളുടെ ഭാഗമായ എല്ലാവരോടും എനിക്ക് അതിയായ ബഹുമാനമുണ്ട്', എന്നും കാര്‍ത്തിക് ആര്യന്‍ കൂട്ടിച്ചേര്‍ത്തു.
അനീസ് ബസ്‌മേ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 3യില്‍ കാര്‍ത്തിക് ആര്യന് പുറമെ വിദ്യാ ബാലന്‍, മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സിംഗം എഗൈനില്‍ അജയ് ദേവഗണ്‍, കരീന കപൂര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.