രേഖാചിത്രം കണ്ടതിന്റെ ഹാങ്ങോവറിലാണ് ഞാന്‍, പറയാന്‍ വാക്കുകളില്ല; അനശ്വരയെയും ആസിഫിനെയും പുകഴ്ത്തി കീര്‍ത്തി സുരേഷ്

ആസിഫ് ഒരു വലിയ വിജയത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും തന്മയത്വത്തോടെയുള്ള അഭിനയം ഇഷ്ടമാണെന്നും കീര്‍ത്തി സുരേഷ്
രേഖാചിത്രം കണ്ടതിന്റെ ഹാങ്ങോവറിലാണ് ഞാന്‍, പറയാന്‍ വാക്കുകളില്ല; അനശ്വരയെയും ആസിഫിനെയും പുകഴ്ത്തി കീര്‍ത്തി സുരേഷ്
Published on


ആസിഫ് അലി, അനശ്വര രാജന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രേഖാചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്.

രേഖാചിത്രം കണ്ടുവെന്നും സിനിമ കണ്ടതിന്റെ ഹാങ്ങ് ഓവറിലാണ് താന്‍ എന്നും കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫലിയെയും അനശ്വര രാജനെയും കീര്‍ത്തി സുരേഷ് പ്രശംസിച്ചു.

'രേഖാചിത്രം കണ്ടു. ഞാന്‍ ഇത് എഴുതാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. ചിത്രത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. സിനിമ കണ്ടതിന്റെ ഹാങ്ങോവര്‍ മാറിയിട്ടില്ല. മികച്ച കഥയും തിരക്കഥയുമാരുന്നു. കഥയിലെ സൂക്ഷ്മമായ വിവരങ്ങള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു,' കീര്‍ത്തികുറിച്ചു.

അനശ്വരയെ താന്‍ ഫോളോ ചെയ്യുന്നുണ്ടെന്നും അനശ്വരയുടെ അഭിനയവും തനിക്ക് ഇഷ്ടമാണെന്നും രേഖാചിത്രത്തിലും മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചുവെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ആസിഫ് ഒരു വലിയ വിജയത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും തന്മയത്വത്തോടെയുള്ള അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണെന്നും കീര്‍ത്തി പറഞ്ഞു. ചെയ്യുന്ന ഓരോ കഥാപാത്രത്തെയും മികച്ചതാക്കുന്നും തെരഞ്ഞെടുപ്പുകള്‍ അത്രമേല്‍ നല്ലതാണെന്നും അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു. രേഖാചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും കീര്‍ത്തി കുറിച്ചു.

2025ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ഐഡന്റിറ്റിയെക്കാള്‍ ഏറെ ചര്‍ച്ച ചെയ്ത സിനിമയാണ് രേഖാചിത്രം. രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ. ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, സെറിന്‍ ഷിഹാബ് എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com