മൂന്ന് മില്യൺ കാഴ്ചക്കാർ! ട്രെൻഡിങ് ആയി 'ഖലീഫ' ട്രെയ്‌ലർ

ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്
'ഖലീഫ'  പോസ്റ്റർ
'ഖലീഫ' പോസ്റ്റർ
Published on
Updated on

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യുടെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത് ഒരു ദിവസം കഴിയുമ്പോൾ മൂന്നര മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ പൂരം സമ്മാനിക്കുന്ന ട്രെയ്‌ലർ ആണ് 'ഖലീഫ' ടീം പുറത്തുവിട്ടത്. പഞ്ച് ഡയലോഗുകളും ഗംഭീരമായി ഒരുക്കിയ പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലറിന്റെ അവസാനമെത്തിയ, മോഹൻലാൽ കഥാപാത്രത്തിന്റേത് എന്ന് സൂചന നൽകുന്ന കൈകളുടെ ഷോട്ടും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ട്രെൻഡ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങൾ, യാനിക് ബെൻ, ചേതൻ ഡിസൂസ, ഫീനിക്സ് പ്രഭു എന്നിവർ ചേർന്നൊരുക്കിയ ആക്ഷൻ എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരേസമയം ആക്ഷൻ ത്രില്ലർ ആയും, തീവ്രതയോടെ മുന്നോട്ട് കുതിക്കുന്ന ഒരു ഡ്രാമ ആയുമാണ് ചിത്രം കഥ പറയുന്നതെന്നും, ഈ ഓണക്കാലത്ത് കയ്യടിച്ചും വിസിലടിച്ചും ആവേശത്തോടെ തിയേറ്ററുകളിൽ ആഘോഷിക്കാവുന്ന ചിത്രമായാണ് 'ഖലീഫ' ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു.

'ഖലീഫ'  പോസ്റ്റർ
10 മില്യൺ വ്യൂസ് പിന്നിട്ട് 'ഐ ആം ഗെയിമി'ലെ 'മഴവില്ലായേ'; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ മൂന്നിന്

'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'. തെലുങ്ക് താരം മാളവിക ശർമ ആണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് 'ഖലീഫ'. ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

'ഖലീഫ'  പോസ്റ്റർ
ഇനി കട്ട ഇന്റർനാഷണൽ; മാസ് ലുക്കിൽ 'ഡിസ്‌കോ' എത്തുന്നു; ഫസ്റ്റ്ലുക്ക് പുറത്ത്

പൃഥ്വിരാജ് - മാളവിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളുമായി എത്തിയ, 'അസലായവളെ' എന്ന ഗാനവും സൂപ്പർ ഹിറ്റാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ അടുത്തിടെ പുറത്തു വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബജറ്റ് എന്റർടെയ്‌നർ ആണ് 'ഖലീഫ' എന്ന സൂചനയാണ് ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ നൽകുന്നത്. മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംപ്സ് വീഡിയോ സൂചിപ്പിക്കുന്നു. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് - വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com