സിദ്ധാർഥിൻ്റെ കഥാപാത്രം സ്ക്രീനിൽ 'പ്യുവർ മാജിക്'; പരം സുന്ദരിയെ പ്രശംസിച്ച് കിയാര അദ്വാനി

"നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് റോം കോമാണ് പരം സുന്ദരി"
സിദ്ധാർഥിൻ്റെ കഥാപാത്രം സ്ക്രീനിൽ 'പ്യുവർ മാജിക്'; പരം സുന്ദരിയെ പ്രശംസിച്ച് കിയാര അദ്വാനി
Source: Instagram/ Kiara Advani
Published on

റിലീസിന് മുൻപ് തന്നെ വലിയ വിവാദമായ ബോളിവുഡ് ചിത്രമാണ് തുഷാർ ജലോട്ട സംവിധാനം ചെയ്ത പരം സുന്ദരി. സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും സിദ്ധാർഥിൻ്റെ പങ്കാളിയുമായ കിയാര അദ്വാനി. സിദ്ധാർഥിൻ്റെ കഥാപാത്രം, പരം സ്ക്രീനിൽ 'പ്യുവർ മാജിക്' ആണെന്നാണ് കിയാരയുടെ പ്രശംസ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കിയാര ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

"നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് റോം കോമാണ് പരം സുന്ദരി. സ്‌ക്രീനിൽ പരം പ്യുവർ മാജിക്കായിരുന്നു - ഓരോ ബീറ്റും, ഓരോ ഫ്രെയിമും, അനായാസവും, ആകർഷകവും, പിച്ച് പെർഫെക്റ്റുമായിരുന്നു. നിങ്ങളുടെ കോമഡി ടൈമിങ് സിനിമയെ കൂടുതൽ പ്രശംസനീയമാക്കി. ജാൻവി കപൂറിൻ്റെ പ്രകടനം വളരെ ഹൃദ്യമായിരുന്നു..." എന്നിങ്ങനെയാണ് കിയാര ചിത്രത്തെ പ്രശംസിച്ചത്. സിനിമയുടെ ഡിഒപിയെയും സംവിധായകനെയും നിർമാതാക്കളെയും സിനിമയുടെ മുഴുവൻ ടീമിനെയും കിയാര പ്രശംസിച്ചു.

സിദ്ധാർഥിൻ്റെ കഥാപാത്രം സ്ക്രീനിൽ 'പ്യുവർ മാജിക്'; പരം സുന്ദരിയെ പ്രശംസിച്ച് കിയാര അദ്വാനി
പ്രണയം പെയ്തിറങ്ങിയ പാട്ട്! 'ഹാലി'ല്‍ ഷെയ്ന്‍ പാടിയ 'കല്യാണ ഹാല്‍' ഏറ്റെടുത്ത് ജനം

ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നും ഉള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയ കഥയാണ് പരം സുന്ദരി. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കൂടാതെ രാജീവ് ഖണ്ഡേല്‍വാള്‍, ആകാശ് ദഹിയ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. സുന്ദരി എന്ന മലയാളി കഥാപാത്രത്തിൻ്റെ പേരിൽ റിലീസിന് മുൻപ് തന്നെ ജാൻവി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ മലയാളം വരികളുള്ള ഡേഞ്ചർ എന്ന ഗാനവും വലിയ വിവാദമായിരുന്നു. ആദ്യദിനം 7.37 കോടി രൂപയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com