യാഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സികി'ൽ കിയാര അദ്വാനിയും; ക്യാരക്ടർ പോസ്റ്റർ പുറ‍ത്ത്

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്
യാഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സികി'ൽ കിയാര അദ്വാനിയും; ക്യാരക്ടർ പോസ്റ്റർ പുറ‍ത്ത്
Published on
Updated on

കൊച്ചി: യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിൽ കിയാര അദ്വാനിയും. ചിത്രത്തിലെ കിയാര അദ്വാനിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാദിയ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കിയാര എത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്ക് അവതരിപ്പിക്കുന്ന യാഷാണ് പോസ്റ്ററിൽ ഉള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്ന ഒരു തികഞ്ഞ ബാഡാസ് വൈബ് ഈ പോസ്റ്റർ നൽകുന്നുണ്ട്.

പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന ഒന്നാണ് യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രം. മാർച്ച് 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെജിഎഫ് ചിത്രത്തിൽ യാഷുമായി മുൻകാല സഹകരണത്തിന് പേരുകേട്ട രവി ബസ്രൂർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

യാഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സികി'ൽ കിയാര അദ്വാനിയും; ക്യാരക്ടർ പോസ്റ്റർ പുറ‍ത്ത്
"ഒരു നിമിഷം കൺമുന്നിലൂടെ ജീവിതം മാറിമറയുന്നത് ഞാൻ കണ്ടു"; കാർ അപകടത്തെപ്പറ്റി നോറ ഫത്തേഹി

എഡിറ്റിംഗ് ഉജ്വൽ കുൽക്കർണിയാണ്, പ്രൊഡക്ഷൻ ഡിസൈനിന്റെ ചുമതല ടി പി ആബിദിനാണ്. ജോൺ വിക്കിലെ പ്രവർത്തനത്തിന് പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻബറിവും ചേർന്ന് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com