കൂടംകുളം ഡോക്യുമെന്ററി: സംവിധായകൻ ഡേവിഡ് ബ്രാഡ്ബറിയെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തിരിച്ചയച്ചു

കൂടംകുളത്ത് ആണവനിലയത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തെ പറ്റി ഡോക്യുമെന്ററി എടുത്തതാണ് വിരോധത്തിന് കാരണമെന്നാണ് കരുതുന്നതെന്ന് ബ്രാഡ്ബറി പറഞ്ഞു
കൂടംകുളം ഡോക്യുമെന്ററി: സംവിധായകൻ ഡേവിഡ് ബ്രാഡ്ബറിയെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തിരിച്ചയച്ചു
Published on

ഓസ്‌ട്രേലിൻ ചലച്ചിത്ര സംവിധായകൻ ഡേവിഡ് ബ്രാഡ്ബറിയെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞ് തിരിച്ചയച്ചതായി റിപ്പോർട്ട്. മക്കളോടൊപ്പം ഇന്ത്യ സന്ദർശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഈ മാസം 11നാണ് സംഭവം. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തെ പറ്റി ഡോക്യുമെന്ററി എടുത്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നതെന്ന് ബ്രാഡ്ബറി മാധ്യമങ്ങളോട് പറഞ്ഞു.


മക്കളായ നക്കീതയ്ക്കും ഒമറിനുമൊപ്പം 11ാം തീയതിയാണ് ബ്രാഡ്ബറി വിമാനം വന്നിറങ്ങിയത്. തായ്‌ലൻഡ് സന്ദർശനത്തിന് ശേഷമായിരുന്നു ഇന്ത്യയിലേക്കുള്ള വരവ്. തമിഴ്‌നാടും, വരാണസിയും, ഡൽഹിയും, കേരളവുമെല്ലാം സന്ദർശിക്കാനായിരുന്നു ഇവരുടെ പരിപാടി. കഴിഞ്ഞ വർഷമായിരുന്നു ബ്രാഡ്ബറിയുടെ ഭാര്യ മരിച്ചത്. കാശിയിൽ ചെന്ന് ഹിന്ദു മതാചാര പ്രകാരമുള്ള മരണാനന്തര കർമങ്ങൾ മക്കൾക്ക് പറഞ്ഞുകൊടുക്കുകയും സന്ദർശന ലക്ഷ്യമായിരുന്നു.


രണ്ട് തവണ ഓസ്കർ നാമനിർദേശം ലഭിച്ചിട്ടുള്ള ഡോക്യുമെന്ററി സംവിധായൻ കൂടിയാണ് ഡേവിഡ് ബ്രാഡ്ബറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com