'ഒരു ദുരൂഹ സാഹചര്യത്തിൽ' ടീസറെത്തി... രതീഷ് ബാലകൃഷ്ണൻ പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോംബോ വീണ്ടും

'ന്നാ താൻ കേസ് കൊട്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു
ഒരു ദുരൂഹ സാഹചര്യത്തിൽ
Published on
Updated on

'ന്നാ താൻ കേസ് കൊട്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' റീലിസിനൊരുങ്ങുന്നു. ഏപ്രിൽ 15ന് വിഷു റീലിസായി ഇറങ്ങുന്ന ചിത്രത്തിൻ്റെ പ്രൊമോ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ സിനിമയിലെ താരങ്ങളും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫനും പങ്കെടുത്തു.

നാല് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒന്നിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഹിറ്റ് കൊമ്പോ വീണ്ടും എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്.

കുഞ്ചാക്കോ ബോബന് പുറമെ ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.

ഒരു ദുരൂഹ സാഹചര്യത്തിൽ
'വാ വാ വീരവ'; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'; ആദ്യ ഗാനം ഏപ്രിൽ 16ന്

മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടങ്ങളിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമ. ചിത്രം ഏപ്രിൽ 15-ന് തിയറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com