ആദ്യം ട്രോൾ ഇപ്പോൾ ഹിറ്റ്; 10 മില്യണും കടന്ന് ലെജൻഡ് ശരവണന്റെ 'ലീഡർ' ടീസർ

ലെജൻഡ് ശരവണന്റെ ഗംഭീര ആക്ഷൻ സീക്വൻസുകൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി കഴിഞ്ഞിരിക്കുന്നു
ലെജൻഡ് ശരവണന്റെ 'ലീഡർ'
ലെജൻഡ് ശരവണന്റെ 'ലീഡർ'
Published on
Updated on

കൊച്ചി: ലെജൻഡ് ശരവണൻ ടൈറ്റിൽ റോളിൽ എത്തുന്ന 'ലീഡർ' എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടുന്നു. വ്യാഴാഴ്ച ചെന്നൈയിലെ കമല തിയേറ്ററിൽ നടന്ന ഗംഭീര പരിപാടിയിൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെയും ആരാധകരുടെയും സാന്നിധ്യത്തിൽ ആണ് ടീസർ ഔദ്യോഗികമായി പുറത്തു വിട്ടത്. രണ്ട് ദിവസത്തിനുള്ളിൽ ഒൺപത് മില്യണിന് മുകളിൽ വ്യൂവ്സാണ് ടീസർ യൂട്യൂബിൽ സ്വന്തമാക്കിയത്. പ്രശസ്ത സംവിധായകൻ, ആർ.എസ്. ദുരൈ സെന്തിൽകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം, ലെജൻഡ് ശരവണ സ്റ്റോർസ് പ്രൊഡക്ഷൻസ് ആണ് വമ്പൻ കാൻവാസിൽ നിർമിക്കുന്നത്. ഏപ്രിൽ മാസത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പാൻ-ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ടീസറിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള ടീസർ, മാസ് ആക്ഷൻ നിറഞ്ഞ ചിത്രത്തിന്റെ ലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മകളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ഒരു പിതാവിന്റെ, ശ്രദ്ധേയമായ ഒരു പുതിയ അവതാരത്തിലാണ് ലെജൻഡ് ശരവണനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വമ്പൻ ദൃശ്യങ്ങൾ, ഗംഭീര ആക്ഷൻ സീക്വൻസുകൾ,ഇമോഷൻ എന്നിവ നിറഞ്ഞ നിമിഷങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.

ലെജൻഡ് ശരവണന്റെ 'ലീഡർ'
പെരുന്നാൾ വൈബ് ആക്കാൻ 'ഡർബി'യിലെ ആദ്യ ഗാനം; 'റങ്ക് തെളിന്ദവളല്ലേ' റിലീസായി

ലെജൻഡ് ശരവണന്റെ ഗംഭീര ആക്ഷൻ സീക്വൻസുകൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറുകയും, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. 'ലീഡർ' ഒരു ആക്ഷൻ സിനിമ മാത്രമല്ല, അസാധാരണമായ സാഹചര്യങ്ങളിൽ കഴിയുന്ന ഒരു സാധാരണക്കാരന്റെ വൈകാരിക യാത്രയാണ് എന്നും, തന്റെ കുട്ടിയെ സംരക്ഷിക്കാനുള്ള ഒരു പിതാവിന്റെ അശ്രാന്തമായ നിശ്ചയദാർഢ്യത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും സംവിധായകൻ ആർ.എസ്. സെന്തിൽകുമാർ പറഞ്ഞു. ഇന്നത്തെ പ്രേക്ഷകരെ മനസിൽ വച്ചുകൊണ്ട് ആവേശകരവും വൈകാരികവുമായ രീതിയിൽ തങ്ങൾ ഈ ചിത്രം രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നും കൂട്ടിച്ചേർത്ത അദ്ദേഹം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ഗ്ലിംപ്സ്, ടീസർ എന്നിവയ്ക്ക് പ്രേക്ഷകർ നൽകിയ മികച്ച പ്രതികരണത്തിന് നന്ദി പറയുകയും ചെയ്തു.

ആകർഷകമായ എന്റർടെയ്നറുകൾ നൽകുന്നതിൽ പ്രശസ്തനായ ആർ.എസ്. സെന്തിൽകുമാർ, അധോലോകവും പൊലീസ് സേനയും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ അകപ്പെടുന്ന ഒരു സാധാരണക്കാരനെ ചുറ്റിപ്പറ്റിയുള്ള ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ഡ്രാമയായിട്ടാണ് 'ലീഡർ' രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രശസ്ത നടി പായൽ രജ്പുത് നായികയാകുന്ന ചിത്രത്തിൽ ഷാം, ആൻഡ്രിയ ജെറമിയ, ലാൽ, പ്രഭാകർ, അമൃത അയ്യർ, വി.ടി.വി ഗണേഷ് തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. തൂത്തുക്കുടി, ജയ്പൂർ, ഊട്ടി, ജോർജിയ, ചെന്നൈ എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രം ഏപ്രിലിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ജിബ്രാൻ വൈബോധയുടെ സംഗീതം, ഛായാഗ്രാഹകൻ എസ്. വെങ്കിടേഷ് പകർത്തിയ അതിശയകരമായ ദൃശ്യങ്ങൾ, പ്രദീപ് ഇ. രാഗവിന്റെ മികച്ച എഡിറ്റിങ്, മഹേഷ് മാത്യുവിന്റെ തീവ്രമായ ആക്ഷൻ സംവിധാനം എന്നിവയുള്ള 'ലീഡർ', ആക്ഷൻ, സസ്പെൻസ്, മാസ് ഘടകങ്ങൾ നിറഞ്ഞ ഒരു സമ്പൂർണ വാണിജ്യ വിനോദ ചിത്രമായാണ് എത്തുന്നത്. പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com