
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ജോജു ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും കമ്മിറ്റിയെ വെച്ച് അന്വേഷിച്ച ഭാഷയെക്കുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ടെന്നും ലിജോ ജോസ് പെല്ലിശേരി പറയുന്നു. സുഹൃത്തുക്കളായ നിര്മാതാക്കള്ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ല. ഭാഷയെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് തങ്കന്‍ ചേട്ടന്‍ എന്നും ലിജോ കുറിച്ചു. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളത്തിന്റെ വിവരവും ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചു. പ്രൊഡക്ഷന്‍ കമ്പനിയായ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ജോജുവിന് 5,90,000 രൂപ നല്‍കിയതിന്റെ രശീതാണ് പോസ്റ്റിനൊപ്പം പങ്കുവെച്ചത്.
ചുരുളിയിലെ തെറി പറയുന്ന ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് തന്നോട് പറയാതെയാണെന്നായിരുന്നു ജോജു ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തെറി പറയുന്ന ഭാഗം അവാർഡിനേ അയക്കൂ എന്നും തെറിയില്ലാത്ത വേർഷനായിരിക്കും തിയേറ്ററിൽ നൽകുക എന്നുമാണ് കരുതിയതെന്നും ജോജു പറഞ്ഞു.
ആ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പോലും ഇതുവരെ തന്നില്ലെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലിജോ ജോസ് പെല്ലിശേരി മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,
സുഹൃത്തുക്കളായ നിര്മാതാക്കള്ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം
എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട് .
സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍.
Nb : streaming on sony liv. ഒരവസരമുണ്ടായാല്‍ ഉറപ്പായും cinema തീയേറ്ററുകളില്‍ റിലീസ് ചെയ്യും .
മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു .