ചരിത്രം കുറിച്ച് മലയാളം സിനിമ; സ്ത്രീ കേന്ദ്രീകൃതമായ പ്രമേയങ്ങളുള്ള ഇന്ത്യൻ സിനിമകളുടെ കളക്ഷനിൽ ഒന്നാമതെത്തി 'ലോക'

വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷനെയാണ് 10 ദിവസത്തിനകം തന്നെ ഈ മലയാള ചിത്രം പിന്നിലാക്കിയത്.
Lokah Chapter 1 Chandra, Queen, The Dirty Picture
Published on

കൊച്ചി: സ്ത്രീ കേന്ദ്രീകൃതമായ പ്രമേയങ്ങളുള്ള ഇന്ത്യൻ സിനിമകളുടെ കളക്ഷനിൽ ഒന്നാമതെത്തി കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര'. ദി ഡേർട്ടി പിക്ചർ, ക്വീൻ പോലുള്ള വമ്പൻ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷനെയാണ് 10 ദിവസത്തിനകം തന്നെ ഈ മലയാള ചിത്രം ബഹുദൂരം പിന്നിലാക്കിയത്.

വിദ്യാ ബാലനെ കേന്ദ്ര കഥാപാത്രമാക്കി 2011ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് 'ദ ഡേർട്ടി പിക്ചർ'. പ്രസിദ്ധ തെന്നിന്ത്യൻ നടിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിത കഥയിൽ നിന്നാണ് ഈ സിനിമയുടെ പ്രചോദനം. ചിത്രം സംവിധാനം ചെയ്തത് മിലൻ ലുത്രിയ ആണ്.

Lokah Chapter 1 Chandra, Queen, The Dirty Picture
"ലോക പോലെയാണോ കത്തനാര്‍? സിനിമയില്‍ നീലിയുണ്ടോ?"; കുറിപ്പുമായി ആര്‍ രാമാനന്ദ്

വൻ കോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ആദ്യ മൂന്ന് ദിവസം കൊണ്ടു തന്നെ 30 കോടി രൂപ ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് ഈ ചിത്രം നേടിയെടുത്തു. ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം വിദ്യാ ബാലന് ലഭിച്ചിരുന്നു.

വികാസ് ബാൽ സംവിധാനം ചെയ്ത 2014ൽ പുറത്തിറങ്ങിയ ഹിന്ദി കോമഡി-ഡ്രാമ ചിത്രമായിരുന്നു ക്വീൻ. കങ്കണ റണാവത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ലിസ ഹെയ്ഡനും രാജ്‌കുമാർ റാവുവും മറ്റു പ്രധാന വേഷങ്ങളിലെത്തി. സംവിധാനം, തിരക്കഥ, കങ്കണയുടെ പ്രകടനം എന്നിവയുടെ പേരിൽ ഈ ചിത്രം നിരൂപക പ്രശംസ നേടി.

Lokah Chapter 1 Chandra, Queen, The Dirty Picture
ഖൽബാണ് ഇച്ചാക്ക; ബിഗ് ബോസിൽ മമ്മൂട്ടിക്ക് ബർത്ത് ഡേ സർപ്രൈസുമായി മോഹൻലാൽ
  1. ലോക: ചാപ്റ്റർ വൺ ചന്ദ്ര - 150+ കോടി

  2. ദി ഡേർട്ടി പിക്ചർ - 117 കോടി

  3. ക്വീൻ - 95.4 കോടി

  4. മഹാനടി - 85 കോടി

  5. രുദ്രമ്മ - 81 കോടി

  6. അരുന്ധതി - 68.5 കോടി

  7. ഭാഗമതി - 65 കോടി

  8. സൂക്ഷ്മദർശിനി - 56 കോടി

  9. കൊലമാവ് കോകില - 43 കോടി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com