കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത മലയാള ചിത്രം 'ലോക' യുടെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിനിൽ ഇരുന്ന് 'ലോക' യുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്. ബെംഗളൂരു-മുർദേശ്വര് എക്സ്പ്രസിലെ യാത്രക്കാരനാണ് 'ലോക' യുടെ വ്യാജ പതിപ്പ് കണ്ടത്.
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ലോക തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി രൂപ ആഗോളതലത്തില്‍ ലോക നേടിയിട്ടുണ്ട്. ഇതുവരെ ചിത്രത്തിന് പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
നസ്ലന്‍, സാന്‍ഡി, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, വിജയ രാഘവന്‍, ശരത് സഭ എന്നിവരും ചിത്രത്തിലെ അതിഥി താരങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഒന്നിലധികം ഭാഗങ്ങള്‍ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗം എന്ന നിലയില്‍ ഒരു ഗംഭീര അടിത്തറയാണ് ചിത്രം ഇപ്പൊള്‍ പ്രേക്ഷകരുടെ മനസ്സില്‍ പാകിയിരിക്കുന്നത്.