മലയാളത്തിൽ ഇത് ആദ്യം! എഐ പ്രൊമോഷൻ ഗാനവുമായി എം.എ. നിഷാദ് ചിത്രം 'ലർക്ക്'

ജൂലൈ 24നാണ് ഈ എം.എ. നിഷാദ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
'ലർക്ക്' ഫസ്റ്റ് ലുക്ക്
'ലർക്ക്' ഫസ്റ്റ് ലുക്ക്
Published on
Updated on

കൊച്ചി: കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്' എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ജൂലൈ 24നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ 'Eyes on the prey' ജൂൺ ആറാം തീയതി മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.

ജുബിൻ ജേക്കബ് രചിച്ച്, പ്രകാശ് അലക്സ് ഈണമിട്ട്, ജാസി ഗിഫ്റ്റ് ആലപിച്ച ഗാനത്തിന്റെ ദൃശ്യങ്ങൾ പൂർണമായും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വിനോദ് വിക്രമൻ പിള്ളയാണ് ഇത് സാധ്യമാക്കിയത്. മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എഐ ഗാനം എന്ന പ്രത്യേകതയും 'Eyes on the prey'യ്‌ക്കുണ്ട്.

'ലർക്ക്' ഫസ്റ്റ് ലുക്ക്
കോളേജ് പ്രശ്നങ്ങൾ അതിരുവിട്ട് പുറത്തേക്ക്! 'അതിരടി' ഒടിടിയിലേക്ക് എത്തുന്നു | ATHIRADI OTT UPDATE

ദേശീയ - അന്തർദേശീയ തലങ്ങളിൽ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാകുകയും ചെയ്ത ശേഷമാണ് 'ലർക്ക്' തിയേറ്ററുകളിലേക്ക് എത്തുന്നത്.  'പതിയിരിക്കുക' എന്നർത്ഥം വരുന്ന 'ലർക്ക്' എന്ന ടൈറ്റിൽ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

'ലർക്ക്' ഫസ്റ്റ് ലുക്ക്
'ലർക്ക്' ഫസ്റ്റ് ലുക്ക്

സൈജു കുറുപ്പ്, അജു വർഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ സിനിമയിലുണ്ട്. എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് & കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കൾ.

'ലർക്ക്' ഫസ്റ്റ് ലുക്ക്
അമ്മയുടെ കൈപിടിച്ച് 'ബാലൻ' വരുന്നു; ഫ്രെയിമുകളിൽ ദുരൂഹത നിറച്ച് ചിദംബരം ചിത്രത്തിന്റെ ട്രെയ്‌‍ലർ

തിരക്കഥ, സംഭാഷണം - ജുബിൻ ജേക്കബ്, ഛായാഗ്രഹണം - രജീഷ് രാമൻ, എഡിറ്റിങ് - വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി - ഗണേശ് മാരാർ, സംഗീതം - മിനീഷ് തമ്പാൻ, ഗാനരചന - മനു മഞ്ജിത്ത്, പാടിയവർ - സുധീപ് കുമാർ,നസീർ മിന്നലെ, എം.എ നിഷാദ്, സൗണ്ട് ഡിസൈൻ - ജുബിൻ രാജ്, പ്രൊഡക്ഷൻ കണ്ട്രോളർ - എസ്.മുരുകൻ, കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, അസോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്, ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ, ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC, വിതരണം - മാൻ മീഡിയ, സ്റ്റുഡിയോ - ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ, സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻ - യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് - ടാഗ് 360.

News Malayalam 24x7
newsmalayalam.com