"കുറിപ്പുകള്‍ എഴുതുന്നത് ഇലക്ഷന്‍ വരെ പാടില്ലെന്ന അറിയിപ്പ് വന്നിട്ടുണ്ട്"; ഉഷ ഹസീനക്കെതിരെയുള്ള പോസ്റ്റ് ഹൈഡ് ചെയ്ത് മാല പാര്‍വതി

ആരോപണങ്ങളും വലിയ ഭീഷണിയും ഉള്ളത് കൊണ്ട് കുറിപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നില്ലെന്നും മാല പാർവതി.
മാല പാർവതി
മാല പാർവതി
Published on

നടി ഉഷ ഹസീനക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ഹൈഡ് ചെയ്ത് നടി മാല പാര്‍വതി. താരസംഘടനയായ 'അമ്മ'യില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഇത്തരത്തിലുള്ള കുറിപ്പുകള്‍ എഴുതാന്‍ പാടില്ലെന്ന് അറിയിപ്പ് വന്നതിനാലാണ് പോസ്റ്റുകള്‍ ഹൈഡ് ചെയ്തതെന്നും നടി അറിയിച്ചു.

"ഈ കുറിപ്പുകള്‍ എഴുതുന്നത്, ഇലക്ഷന്‍ വരെ പാടില്ല എന്ന അറിയിപ്പ് വന്നിട്ടുണ്ട്. അത് കൊണ്ട് തല്ക്കാലം ഹൈഡ് ചെയ്യുന്നു. ആരോപണങ്ങളും, വലിയ ഭീഷണിയും ഉള്ളത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നില്ല. ഇലക്ഷന്‍ കാലത്തെ ചട്ടം എന്ന് കണ്ടാല്‍ മതി", എന്നാണ് മാല പാര്‍വതി കുറിച്ചത്.

ഉഷ ഹസീന അമ്മയിലെ സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് മാല പാര്‍വതി ആരോപിച്ചത്. ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകളടക്കം വണ്‍ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയെന്നായിരുന്നു ആരോപണം.

മാല പാർവതി
"അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന എന്നെ സംഘടനയ്ക്ക് സ്വീകരിക്കാനാവില്ല"; ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ്

"ജൂലൈ 16ന് @ വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലില്‍ താര സംഘടനയില്‍ ജാതിവല്‍ക്കരണവും, കാവിവല്‍ക്കരണവും എന്ന പേരില്‍ ഇറങ്ങിയ യൂട്യൂബ് വീഡിയോയില്‍ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കന്റ് ഉള്ള വീഡിയോയില്‍ 6.05ല്‍ ഒരു സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാന്‍ ചെയ്തതാണ്. എന്നാല്‍ ആ സ്‌ക്രീന്‍ ഷോട്ടില്‍ നാലാമത്തെ നമ്പര്‍ 'മൈ നമ്പര്‍' എന്നാണ് കിടക്കുന്നത്. അപ്പോള്‍ ആ ഫോണില്‍ നിന്നാണ് ആ സ്‌ക്രീന്‍ ഷോട്ട് പോയിരിക്കുന്നത്. ആ നമ്പര്‍ ഉഷ ഹസീനയുടെ രണ്ടാമത്തെ നമ്പറാണ്", എന്നായിരുന്നു മാല പാര്‍വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.

അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തിലും ഉഷ ഹസീനക്കെതിരെ മാല പാര്‍വതി രംഗത്തെത്തിയിരുന്നു. ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് മാല പാര്‍വതി പറഞ്ഞത്. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com