'സീനി'ലെ വില്ലൻ ഇനി ക്യൂട്ട് ഹീറോ! നസ്‌ലൻ - മധു സി. നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

ഡോ.അനന്തുവും മധു സി. നാരായണന്റെ സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
'സീനി'ലെ വില്ലൻ ഇനി ക്യൂട്ട് ഹീറോ! നസ്‌ലൻ - മധു സി. നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി
Source: Instagram / dr.ananthu.s
Published on: 
Updated on: 

മധു സി. നാരായണൻ - നസ്‌ലൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തുവും മധു സി. നാരായണന്റെ സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നസ്‌ലനും മധുവിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നിർമാതാവ് അനന്തുവാണ് ഈ വിവരം പങ്കുവച്ചത്. "ഒജി വില്ലൻ - അടുത്തത് ഞങ്ങളുടെ ക്യൂട്ട് ഹീറോ" എന്ന കുറിപ്പോടെയാണ് അനന്തു ചിത്രം പങ്കുവച്ചത്.

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഛായാഗ്രഹണം കാർത്തിക് വിജയ് നിർവഹിക്കുന്നു. നസ്‍ലനെ കൂടാതെ സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലീംകുമാർ, പൂർണിമ ഇന്ദ്രജിത്ത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ ഉടൻ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

'സീനി'ലെ വില്ലൻ ഇനി ക്യൂട്ട് ഹീറോ! നസ്‌ലൻ - മധു സി. നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി
കാർത്തിക് സുബ്ബരാജിന്റെ പത്താം പടം, നായിക കീർത്തി സുരേഷ്; 'ദൊറോത്തി' ഫസ്റ്റ് ലുക്ക്

അനന്തു എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന നാലാം ചിത്രമാണിത്. ആദ്യ നിർമാണ സംരംഭമായ 'അതിരടി' വലിയ വിജയമായിരുന്നു. കരിക്ക് ടീമിന്റെ 'ഗുഡ് ലക്ക് ചിക്കോ', ഷിഫ്ന ബബിൻ പക്കർ‍ ഒരുക്കുന്ന ‘40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്നിവയാണ് ഡോ. അനന്തു നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.