'മിസിസ് ആന്‍ഡ് മിസ്റ്ററില്‍' അനുവാദമില്ലാതെ ഗാനം ഉപയോഗിച്ചെന്ന പരാതി; ഇളയരാജയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

1990ല്‍ കമല്‍ഹാസന്‍ അഭിനയിച്ച 'മൈക്കല്‍ മദന കാമ രാജന്‍' എന്ന ചിത്രത്തിനായി ഇളയരാജ സംഗീതം നല്‍കിയ 'ശിവരാത്രി' എന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങിയ 'മിസിസ് ആന്‍ഡ് മിസ്റ്റര്‍' എന്ന ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
Ilayaraja
ഇളയരാജ Source : IMDb
Published on

'മിസിസ് ആന്‍ഡ് മിസ്റ്റര്‍' എന്ന ചിത്രത്തില്‍ 'ശിവരാത്രി' എന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിക്ക് സംഗീത സംവിധായകന്‍ ഇളയരാജ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന്് ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി പറഞ്ഞു. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് എതിര്‍ സത്യവാങ്കമൂലം സമര്‍പ്പിക്കാന്‍ ഒരാഴ്ച്ചത്തേക്ക് സമയം അനുവദിക്കുകയും ചെയ്തു.

1990ല്‍ കമല്‍ഹാസന്‍ അഭിനയിച്ച 'മൈക്കല്‍ മദന കാമ രാജന്‍' എന്ന ചിത്രത്തിനായി ഇളയരാജ സംഗീതം നല്‍കിയ 'ശിവരാത്രി' എന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങിയ 'മിസിസ് ആന്‍ഡ് മിസ്റ്റര്‍' എന്ന ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്കെതിരെ ഇളയരാജ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

അതോടൊപ്പം സിനിമയുടെ പ്രമോഷന് വേണ്ട ി തന്റെ വ്യക്തിത്വ അവകാശങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സിനിമയുടെ നിര്‍മാതാക്കളെ തടയണമെന്നും സംഗീത സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അത്തരം അവകാശ ചൂഷണത്തിലൂടെ ലഭിക്കുന്ന ലാഭവും നേട്ടങ്ങളും വെളിപ്പെടുത്താന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ilayaraja
വിഖ്യാത അഭിനേത്രി ബി സരോജ ദേവി അന്തരിച്ചു

കേസിനൊപ്പം ഇളയരാജ രണ്ട് അപേക്ഷകളും സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ നിന്ന് 'ശിവരാത്രി' എന്ന ഗാനം നീക്കം ചെയ്യാനും സിനിമ വില്‍ക്കുകയോ വിതരണം ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന് ഇടക്കാല നിര്‍ദേശം തേടിയിരുന്നു.

'മൈക്കല്‍ മദന കാമ രാജന്റെ' നിര്‍മ്മാതാവ് ഗാനത്തിന്റെ അവകാശം വിറ്റിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജസ്റ്റിസ് ചോദിച്ചിരുന്നു. അതിന് സംഗീതസംവിധായകന്റെ അഭിഭാഷകന്‍ എ. ശരവണന്‍ ഇളയരാജയ്ക്കാണ് പാട്ടിന്റെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുക എന്നാണ് മറുപടി പറഞ്ഞത്. അതുകൊണ്ട് നിര്‍മ്മാതാവിന് 1990ലെ സിനിമയില്‍ മാത്രമേ ഗാനം ഉപയോഗിക്കാന്‍ കഴിയൂ എന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം 'മിസിസ് ആന്‍ഡ് മിസ്റ്ററിന്റെ' അഭിഭാഷകന്‍ ശ്രീധര്‍ മൂര്‍ത്തി തന്റെ കക്ഷി ഒരു ഓഡിയോ കമ്പനിയില്‍ നിന്ന് ഗാനം ഉപയോഗിക്കാനുള്ള അവകാശം നേടിയെടുത്തിട്ടുണ്ടെന്നും സംഗീതസംവിധായകനും എക്കോ റെക്കോര്‍ഡിംഗും സോണി മ്യൂസിക്കും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നിലനില്‍ക്കുന്നുണ്ടെന്നും വാദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com