
നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയന്‍താരയും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് നടന്‍ ധനുഷിനെതിരെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനെതിരെ നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
കോടതിയുടെ നടപടി നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ഓഫിസ് മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്. അതിനാല്‍ ധനുഷിന്റെ ഹര്‍ജി തള്ളണമെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ആവശ്യം അഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ധനുഷിന്റെ ഹര്‍ജി ഫെബ്രുവരി 5ന് പരിഗണിക്കും.
2024 നവംബര്‍ 18നാണ് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു. അത് ധനുഷിന്റെ അനുമിതിയില്ലാതെയാണ് ഉപയോഗിച്ചത്. ഇതിന് പിന്നാലെയാണ് ധനുഷ് നയന്‍താരയ്ക്കും വിഗ്നേഷ് ശിവനും എതിരെ കേസുമായി രംഗത്തെത്തുന്നത്.
സംഭവത്തില്‍ ധനുഷിനെതിരെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതോടെ വിവാദം കത്തിയകറുകയായിരുന്നു. മൂന്ന് സെക്കന്റ് മാത്രം വരുന്ന ദൃശ്യങ്ങള്‍ക്ക് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് ശരിയല്ലെന്നാണ് നയന്‍താര പോസ്റ്റില്‍ പറഞ്ഞത്.