ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം 'മഹാകാളി'; ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

പൂജ അപർണ കൊല്ലുരുവാണ് 'മഹാകാളി' സംവിധാനം ചെയ്യുന്നത്
'മഹാകാളി' ടീം
'മഹാകാളി' ടീം
Published on
Updated on

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'മഹാകാളി'യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. 125 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നിർണായകമായ അവസാന ഷെഡ്യൂളിലേക്ക് പ്രവേശിക്കുകയാണ്.

ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിൽ നായികയായി എത്തുന്നത്. ഭൂമിയുടെ ഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം രോഹിത് സറഫ് തൻ്റെ ഭാഗങ്ങൾ പൂർത്തിയാക്കി. നേരത്തെ, ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയും തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ശുക്രാചര്യ എന്ന കഥാപാത്രം ആയാണ് അക്ഷയ് ഖന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

'മഹാകാളി' ടീം
ജന നായകനെ പിന്തള്ളി റോക്കിങ് സ്റ്റാർ! IMDB പട്ടികയിൽ ഒന്നാം സ്ഥാനത്ത് 'ടോക്‌സിക്'

വമ്പൻ കാൻവാസിൽ, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമ ഒരുക്കുന്നത്. കഥയുടെ ആധികാരികതയും സത്തയും ഉൾക്കൊള്ളുന്ന രീതിയിൽ, ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'മഹാകാളി' ടീം
റിലീസിന് മുൻപ് 300 കോടി കളക്ഷനുമായി സൂര്യ ചിത്രം; പ്രീ ബിസിനസിൽ ഞെട്ടിച്ച് 'വിശ്വനാഥ് ആൻഡ് സൺസ്'

ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് 'മഹാകാളി' എത്തുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക. ചിത്രത്തെ കുറിച്ചുള്ള ആവേശകരമായ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്ത് വിടും.

രചന- പ്രശാന്ത് വർമ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com