
ബോക്സ്ഓഫീസില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി വിജയ് സേതുപതി ചിത്രം മഹാരാജ. റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ 81.8 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. തമിഴ്നാടിന് പുറമെ കേരളത്തിലും വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. കോമഡിയും ഇമോഷനും വയലന്‍സും ഒത്തിണങ്ങിയ ചിത്രം നിഥിലന്‍ സ്വാമിനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതിയുടെ അതിശയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്
. അനുരാഗ് കശ്യപ്, നട്ടി നടരാജന്‍, ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. അജ്‌നീഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍.പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതും വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയതും വിജയ് സേതുപതിയ്ക്ക് വെല്ലുവിളിയായിരുന്നു. കരിയറിലെ ഏറ്റവും നിര്‍ണായകമായ സമയത്ത് 50-ാം സിനിമയിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. ജൂണ്‍ 14ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.