ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം 'മഹാവീർ കർണ' ടീസർ പുറത്ത്; ആഗോള റിലീസ് ഡിസംബർ നാലിന്

ബ്ലോക്ക്ബസ്റ്റർ സംവിധായകൻ രമേഷ് വർമയാണ് ഈ വമ്പൻ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ഒരുക്കുന്നത്
'മഹാവീർ കർണ' സിനിമ
'മഹാവീർ കർണ' സിനിമ
Published on
Updated on

ആർവി സ്റ്റുഡിയോസുമായി സഹകരിച്ച് പെൻ മൂവീസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'മഹാവീർ കർണ'യുടെ ആഗോള റിലീസ് 2026 ഡിസംബർ നാലിന്. റിലീസ് തീയതി വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയെ അസാധാരണമായ പുതിയ കാഴ്ചകളുടെ ലോകത്തേക്ക് കൊണ്ടുപോകുന്ന ഈ വമ്പൻ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ഒരുക്കുന്നത് ബ്ലോക്ക്ബസ്റ്റർ സംവിധായകൻ രമേഷ് വർമയാണ്. 'രാക്ഷസുഡു', 'ഖിലാഡി' തുടങ്ങിയ വമ്പൻ വിജയ ചിത്രങ്ങളുടെ സംവിധായകനായ രമേഷ് വർമ നേതൃത്വം നൽകുന്ന ഈ സ്വപ്ന ചിത്രം അവതരിപ്പിക്കുന്നത് ജയന്തിലാൽ ഗാഡയാണ്.

ആക്ഷൻ, ത്രില്ലർ, മാസ് കൊമേഴ്സ്യൽ സിനിമകൾ ചെയ്ത് ശ്രദ്ധ നേടിയ രമേഷ് വർമ, ഇപ്പോൾ മഹാഭാരതത്തിലെ കർണന്റെ കാലാതീതമായ കഥയുമായി തികച്ചും പുതിയ ഒരു മേഖലയിലേക്ക് കടക്കുകയാണ്. 'മഹാവീർ കർണ'യിലൂടെ നൂതന വിഷ്വൽ ഇഫക്റ്റുകളുടെ പരിധിയില്ലാത്ത സാധ്യതകൾ പരീക്ഷിക്കുകയാണ് അദ്ദേഹം. ഈ പരീക്ഷണത്തെ ആവേശകരമാക്കുന്നത് കർണനെ അതിന്റെ വൈകാരിക കേന്ദ്രമായി തിരഞ്ഞെടുത്തതാണ്.

കർണന്റെ കഥ കേവലം മഹത്വം തേടുന്ന ഒരു യോദ്ധാവിന്റെ കഥയല്ല; മറ്റെല്ലാത്തിനുമുപരിയായി തന്റെ വാക്കിന് വേണ്ടി നിലകൊള്ളുന്ന ഒരു മനുഷ്യന്റെ കഥയാണ്. കർണന്റെ ഈ ഗുണമാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

'മഹാവീർ കർണ' സിനിമ
ഓണം വിന്നർ! നിവിന്റെയും മമിതയുടേയും പ്രണയ 'ബെത്ലഹേം'

ഹൈബ്രിഡ് ക്രിയേറ്റർ രാംജി ഡോട്ട് ആണ് സിനിമയുടെ ഛായാഗ്രാഹണം. പ്രവീൺ പുഡി എഡിറ്റർ. ഗാനരചയിതാവ് ശ്രീമാനി ആണ് സംഭാഷണങ്ങൾ എഴുതുന്നത്. ഗ്യാനി ആണ് സംഗീത ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: ഗാന്ധി നാടികുടികർ, ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ്, പിആർഒ : ശബരി

News Malayalam 24x7
newsmalayalam.com