"ഉറപ്പായും കണ്ടിരിക്കേണ്ട സീൻ"; സൂര്യ ചിത്രത്തെ പ്രശംസിച്ച് മഹേഷ് ബാബു

നവംബർ ആറിന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം വൻ കളക്ഷനുമായി മുന്നേറുകയാണ്
'സീനി'ൽ സൂര്യ, മഹേഷ് ബാബു
'സീനി'ൽ സൂര്യ, മഹേഷ് ബാബു
Published on: 
Updated on: 

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' സിനിമയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് 'സീൻ' എന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ച മഹേഷ് ചിത്രത്തിന്റെ അണിയറപ്രവർത്തകരേയും അഭിനേതാക്കളേയും പ്രശംസിച്ചു.

"സീൻ കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു. കൂൾ, സ്മാർട്ട്, ഒപ്പം ഫണ്ണും...ഇമ്പരാജായി സൂര്യ അസാധ്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നസ്രിയയും നസ്‌ലനും ഗംഭീരം. ജിത്തു മാധവന്റേത്, മികച്ച രചനയും മികച്ച സംവിധാനവുമാണ്. ചിത്രത്തിന്റെ എല്ലാ വിഭാഗങ്ങളും മികച്ചതാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്," മഹേഷ് ബാബു എക്സിൽ കുറിച്ചു.

നവംബർ ആറിന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം വൻ കളക്ഷനുമായി ബോക്സ്ഓഫീസിൽ മുന്നേറുകയാണ്. കേരളത്തിലും ഗംഭീര വിജയം നേടി ഹൗസ്ഫുൾ ഷോകളോടെയാണ് ചിത്രം മുന്നേറുന്നത്. സൂര്യക്ക് ഒപ്പം, മലയാളി താരങ്ങളായ നസ്‌ലൻ, നസ്രിയ എന്നിവരുടെ സാന്നിധ്യവും കേരളത്തിൽ ചിത്രം നേടുന്ന ജനപ്രീതിക്ക് വലിയ കാരണമാകുന്നുണ്ട്. ആദ്യാവസാനം ഏറെ ത്രില്ലടിച്ചും രസകരമായും കാണാവുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്നുണ്ട്. കോമഡി, റൊമാൻസ്, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു പക്ക ഫാമിലി എൻ്റർടെയിനർ ആയാണ് ജിത്തു മാധവൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതോടെ വമ്പൻ വിജയങ്ങളുടെ ഹാട്രിക് ആണ് സൂര്യക്ക് ലഭിച്ചിരിക്കുന്നത്.

'സീനി'ൽ സൂര്യ, മഹേഷ് ബാബു
കൃഷാന്ദ് ചിത്രം ‘മാഞ്ചിയം - ദി ബോട്ടണി ഓഫ് എ ക്രൈം’; ടൈറ്റിൽ ലുക്ക് പുറത്ത്

‘രോമാഞ്ചം’, ‘ആവേശം’ എന്നീ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ഇപ്പൊൾ തമിഴിലും ബ്ലോക്ക്‌ബസ്റ്റർ നേട്ടം കൈവരിച്ചിരിക്കുകയാണ്. ജിത്തു മാധവനും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സുഷിൻ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

'സീനി'ൽ സൂര്യ, മഹേഷ് ബാബു
ഹോളിവുഡിനെ ഞെട്ടിച്ച് വൻ അഴിച്ചുപണി; ഡിസി സ്റ്റുഡിയോസ് മേധാവി സ്ഥാനത്തുനിന്ന് ജെയിംസ് ഗണ്ണും പീറ്റർ സാഫ്രനും പടിയിറങ്ങി

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ: ശബരി.