'തലവര' ഒടിടിയിലോ ടിവിയിലോ വന്നിട്ട് കാണാമെന്ന് കരുതരുത്, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മഹേഷ് നാരായണന്‍

''സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചുകാലം ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്ന് തിരിച്ച് വരാന്‍ ഒരു ഹൃദസ്പര്‍ശിയായ ഒരു കാരണമുണ്ട്''
'തലവര' ഒടിടിയിലോ ടിവിയിലോ വന്നിട്ട് കാണാമെന്ന് കരുതരുത്, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മഹേഷ് നാരായണന്‍
Published on

അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് തലവര. ഏറെ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് അര്‍ജുന്‍ ചിത്രത്തില്‍ ചെയ്തത്. ചിത്രം തിയേറ്ററില്‍ തന്നെ എത്തി കാണണമെന്ന് അഭ്യര്‍ഥിക്കുകയാണ് സംവിധായകനായ മഹേഷ് നാരായണന്‍.

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ വളരെ ഹൃദയ സ്പര്‍ശിയായ ഒരു കാരണവുമായാണ് താന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതെന്ന് പറയുകായണ് മേഹഷ് നാരായണന്‍. തലവര എല്ലാവരും ഒടിടിയില്‍ എത്തുമ്പോഴാണ് കാണുക എന്ന ചിന്ത മാറ്റി തിയേറ്ററില്‍ വന്ന് തന്നെ കാണണമെന്ന് അദ്ദേഹം പറയുന്നു.

'തലവര' ഒടിടിയിലോ ടിവിയിലോ വന്നിട്ട് കാണാമെന്ന് കരുതരുത്, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മഹേഷ് നാരായണന്‍
ഡോ. ബിജുവിന്റെ 'പപ്പ ബുക്ക' ഓസ്‌കാറിലേക്ക്; പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി

'സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചുകാലം ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്ന് തിരിച്ച് വരാന്‍ ഒരു ഹൃദസ്പര്‍ശിയായ ഒരു കാരണമുണ്ട്. ഏറെ സ്‌നേഹവും ആത്മാര്‍ഥതയും സത്യസന്ധതയും കൊണ്ട് നിര്‍മിച്ച വരും തലമുറ ചിത്രമായ തലവരയ്ക്കായി ഞങ്ങള്‍ ഞങ്ങളുടെ ആത്മാവിനെ തന്നെ നല്‍കിയിട്ടുണ്ട്,' മഹേഷ് നാരായണന്‍ കുറിച്ചു.

ടിവിയിലോ ഒടിടിയിലോ വന്നിട്ട് കാണാമെന്നായിരിക്കും ഇത്തരം ചിത്രങ്ങളെക്കുറിച്ച് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിക്കുന്നത്. പക്ഷെ ഞങ്ങളെ പോലെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് തിയറ്ററുകളിലെ നിങ്ങളുടെ സാന്നിധ്യമാണ് ഏറ്റവും സത്യമായ സ്‌നേഹവും പിന്തുണയും. അതിനുമപ്പുറം സിനിമയ്ക്ക് നിങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് അതിന് ഒടിടിയിലും ടെലിവിഷനിലും വരുമ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

അതുകൊണ്ട് തന്നെ അടുത്തുള്ള തിയേറ്ററുകളില്‍ പോയി നിങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടാവട്ടെ ആ സനേഹം നിങ്ങള്‍ കാണിക്കുന്നതെന്ന് നിങ്ങളോട് സ്‌നേഹത്തോടെ ആവശ്യപ്പെടുകയാണ്. സിനിമ നിങ്ങളുടെ ഹൃദയത്തെ തൊടുമെന്നും ഒരിക്കലും നിങ്ങളെ നിരാശരാക്കില്ലെന്നും ഉറപ്പ് തരുന്നു എന്നും മഹേഷ് നാരായണന്‍ കുറിച്ചു.

അഖിന്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com