എല്ലാം ഇവിടം കൊണ്ട് അവസാനിക്കും; സ്ട്രേഞ്ചർ തിങ്സ് അഞ്ചാം സീസണ്‍ ബിടിഎസ് വീഡിയോ

സീരീസിലെ പ്രധാന കഥാപാത്രമായ ഇലവനെ അവതരിപ്പിക്കുന്ന നടി മില്ലി ബോബി ബ്രൗണ്‍ സ്ട്രേഞ്ചർ തിങ്സ് ടീമിനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവം വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.
എല്ലാം ഇവിടം കൊണ്ട് അവസാനിക്കും; സ്ട്രേഞ്ചർ തിങ്സ് അഞ്ചാം സീസണ്‍ ബിടിഎസ് വീഡിയോ
Published on

ലോകമെമ്പാടുമുള്ള വെബ് സീരീസ് പ്രേമികള്‍ കാത്തിരിക്കുന്ന സ്ട്രേഞ്ചർ തിങ്സ് പരമ്പരയുടെ അഞ്ചാം സീസണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് സീരീസിന്‍റെ മുന്‍ സീസണുകളെല്ലാം ജനപ്രീതി നേടിയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന അവസാന സീസണിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സീരീസിലെ പ്രധാന കഥാപാത്രമായ ഇലവനെ അവതരിപ്പിക്കുന്ന നടി മില്ലി ബോബി ബ്രൗണ്‍ സ്ട്രേഞ്ചർ തിങ്സ് ടീമിനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

'എനിക്ക് പത്ത് വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ ഇതിനൊപ്പമാണ്, എനിക്ക് ഇപ്പോള്‍ 20 വയസ് തികയുന്നു'- മില്ലി ബോബി ബ്രൗണ്‍ പറഞ്ഞു. സീരിസിലെ മറ്റ് താരങ്ങളുടെ അനുഭവങ്ങളും വില്ലന്‍ വാക്നയുടെ രംഗപ്രവേശവുമെല്ലാം വീഡിയോയില്‍ കാണാം.

അഞ്ചാം സീസണിന്‍റെ ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായെന്ന് സീരീസിന്‍റെ സൃഷ്ടാക്കളില്‍ ഒരാളായ റോസ് ഡഫര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സീരീസിന്റെ മുന്‍ സീസണുകളെ പോലെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാകും അഞ്ചാം സീസണെന്നാണ് ആരാധകരുടെ പ്രതീക്ഷ. മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചാം സീസൺ എട്ട് ചെറിയ എപ്പിസോഡുകളായാകും എത്തുക. അടുത്ത ഒരു വർഷത്തോടുകൂടി അവസാന സീസൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-ലാണ് നാലാം സീസണ്‍ പുറത്തിറങ്ങിയത്.

1980 കളില്‍ ഇന്ത്യാനയിലെ ഹോക്കിൻസ് നഗരത്തിലെ ഒരു കൂട്ടം കുട്ടികള്‍ക്കിടയില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് സ്ട്രേഞ്ചർ തിങ്സിന്‍റെ ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. നാലാം സീസണിൽ റഷ്യയും പ്രധാന കഥാപശ്ചാത്തലമാകുന്നുണ്ട്. 100 കോടി മണിക്കൂർ സ്‌ട്രീമിംഗ് പിന്നിട്ട നെറ്റ്ഫ്ലിക്സിലെ രണ്ടാമത്തെ സീരിസ് ആണ് സ്ട്രേഞ്ചർ തിങ്സ്.

മില്ലി ബോബി ബ്രൗൺ , നതാലിയ ഡയർ, ഫിൻ വുൾഫാർഡ്, ജാമി കാംബെൽ ബോവർ, നോഹ ഷ്നാപ്പ്, ഡേവിഡ് ഹാര്‍ബര്‍, ഗാറ്റെന്‍ മറ്റരാസോ, കാലേബ് മക്ലാഫിന്‍, ജോ കെയ്രി എന്നിവരാണ് സീരീസിലെ പ്രധാന അഭിനേതാക്കള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com